Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BlackDahliaMurderCase

ഹോളിവുഡ് നടിയ കൊന്ന് രണ്ടു കഷണമാക്കി ഉപേക്ഷിച്ച കേസ്; 80 വർഷം പിന്നിടുമ്പോഴും നിഗൂഢത, ലോകം ഞെട്ടിയ 'ബ്ലാ​ക്ക് ഡാ​ലി​യ' കൊ​ല​പാ​ത​കം

1947 ജനുവരി 15-ന് അമേരിക്കയിലെ ലോസ് ഏഞ്ചലസിൽ നടന്ന കൊലപാതകം. കൊല്ലപ്പെട്ടത് യുവനടി എലിസബത്ത് ഷോട്ട്. ഹോളിവുഡിന്‍റെ വെള്ളിവെളിച്ചത്തിൽ കറുത്ത അടയാളമായി ഇന്നും ആ 22-കാരിയുടെ മുഖമുണ്ട്. എൺപതു വർഷം പിന്നിടുമ്പോഴും കൊടും ക്രൂരനായ കൊലയാളിയെക്കുറിച്ച് ഒരു വിവരവുമില്ല. കൊലയ്ക്കുശേഷം തയാറാക്കിയ കത്തും എലിസബത്തിന്‍റെ വിവിധ വസ്തുക്കളും ഉൾപ്പെടെ പ്രമുഖ പത്രത്തിന്‍റെ ഓഫിസിലേക്ക് തപാലിലൂടെ അയച്ചുകൊടുത്ത അതിസമർഥനായ കൊലയാളി ആരാണ്? ലോകത്ത് ഏറ്റവും ആസൂത്രിതമായി നടത്തിയ കൊലപാതകം ഇന്നും കുറ്റാന്വേഷകർക്കു പ്രഹേളികയായി തുടരുന്നു.

1947 ജനുവരി 15
അ​ന്നത്തെ പ്രഭാതത്തിൽ, ഒഴിഞ്ഞ പ​റ​മ്പി​ലൂ​ടെ തന്‍റെ മ​ക​ളു​മൊ​ത്തു ന​ട​ന്നു​പോ​യ സ്ത്രീ​യാ​ണു മൃ​ത​ദേ​ഹം ആ​ദ്യം കണ്ടത്. ദൂ​രെനിന്നു നോ​ക്കി​യ​പ്പോ​ൾ തു​ണി​പ്പാ​വ​യോ ക​ട​ലാ​സ് ക​ഷ​ണ​ങ്ങ​ളോ ആ​യി​രി​ക്കാം അ​തെ​ന്നാ​ണ് അ​വ​ർ ക​രു​തി​യ​ത്. എ​ന്നാ​ൽ അ​ടു​ത്തെത്തിയപ്പോൾ ക​ണ്ട കാ​ഴ്ച ഭ​യാനകമായിരുന്നു. ന​ടു​വേ മു​റി​ച്ചു ര​ണ്ടു കഷണമാ​ക്ക​പ്പെ​ട്ട നി​ല​യി​ൽ ഒരു യുവതിയുടെ മൃതശരീരം.
അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ലെത​ന്നെ ഏ​റ്റ​വും ക്രൂ​ര​വും നി​ഗൂ​ഢ​വു​മാ​യ ഒ​രു അ​ധ്യാ​യ​ത്തി​ന്‍റെ തു​ട​ക്ക​മാ​യി​രു​ന്നു അത്! ലോകമെന്പാടുമുള്ള മാധ്യമങ്ങൾ 'ബ്ലാ​ക്ക് ഡാ​ലി​യ' കൊ​ല​പാ​ത​കം എന്നു വിശേഷിപ്പിക്കപ്പെട്ട ആ സംഭവം പതി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടി​ട്ടും ഉ​ത്ത​രം കി​ട്ടാ​ത്ത ചോ​ദ്യ​മാ​യി അവശേ​ഷി​ക്കു​ന്നു.

പൊലീ​സി​നെ നടുക്കടലിലാക്കിയ അ​ന്വേ​ഷ​ണം
കേ​സ് അ​ന്വേ​ഷി​ച്ച ലോ​സ് ഏ​ഞ്ച​ല​സ് പൊ​ലിസിനു തു​ട​ക്കം മു​ത​ൽതന്നെ നിരവധി പ്രതിസന്ധികൾ നേരിടേണ്ടിവന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ചോ​ദ്യം ചെ​യ്തു, നൂ​റു​ക​ണ​ക്കി​നു പേരെ സം​ശ​യ​മു​ന​യി​ൽ നി​ർ​ത്തി. എ​ന്നാ​ൽ കൃ​ത്യ​മാ​യ തെ​ളി​വു​ക​ളു​ടെ അ​ഭാ​വം അ​ന്വേ​ഷ​ണ​ത്തെ വ​ഴി​മു​ട്ടി​ക്കുകയായിരുന്നു.

ഇ​തി​നി​ട​യി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കു ല​ഭി​ച്ച ചി​ല ക​ത്തു​ക​ളും സ​ന്ദേ​ശ​ങ്ങ​ളു​മാ​ണു കേ​സി​നു കൂ​ടു​ത​ൽ നി​ഗൂ​ഢ​ത ന​ൽ​കി​യ​ത്. കൊ​ല​പാ​ത​കി​യു​ടേ​തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ക​ത്തു​ക​ൾ​ക്കൊ​പ്പം എ​ലി​സ​ബ​ത്തിന്‍റെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ചി​ത്ര​ങ്ങ​ൾ, വി​ലാ​സ​ങ്ങ​ൾ എ​ഴു​തി​യ നോ​ട്ട്ബു​ക്ക്, വ്യ​ക്തി​ഗ​ത സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ മാ​ധ്യ​മസ്ഥാ​പ​ന​ങ്ങ​ൾ​ക്കു ത​പാ​ലി​ൽ ല​ഭി​ച്ചു. എ​ലി​സ​ബ​ത്തിന്‍റെ വ​സ്തു​വ​ക​ക​ൾ പൂ​ർണ​മാ​യും അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് ക​ഴു​കി വി​ര​ല​ട​യാ​ള​ങ്ങ​ൾ മാ​യ്ച്ച ശേ​ഷ​മാ​ണു മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​യച്ചത്. ഇതു കൊ​ല​പാ​ത​കി​യു​ടെ ആ​സൂ​ത്ര​ണ മി​ക​വി​ലേ​ക്കു വി​ര​ൽ ചൂ​ണ്ടു​ന്നു.

 

Latest News

Corehub Up