Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boar Trap

പോലീസിനു വീ​ഴ്ച​; മോ​ഹ​ൻദാ​സി​നു ജാ​മ്യം

തി​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സു​​​​പ്രീം​​​കോ​​​​ട​​​​തി മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ബോ​​​​ധ​​​​പൂ​​​​ർ​​​​വം അ​​​​വ​​​​ഗ​​​​ണി​​​​ച്ച പോ​​​ലീ​​​​സ് വീ​​​​ഴ്ച​​​യി​​​​ൽ ടി.​ജി. മോ​​​​ഹ​​​​ൻ ദാ​​​​സി​​​​ന് കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു. അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് ജു​​​​ഡീ​​​​ഷ​​​ൽ മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് മി​​​​ഥു​​​​ൻ ഗോ​​​​പി​​​​യാ​​​​ണ് ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

ജാ​​​​മ്യ​​​​മി​​​​ല്ലാ​​​​ത്ത കു​​​​റ്റം ചെ​​​​യ്യു​​​​ന്ന പ്ര​​​​തി​​​​ക്ക് ആ​​​​ദ്യം നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന സു​​​​പ്രീം​കോ​​​​ട​​​​തി മാ​​​​ർ​​​​ഗ​​​നി​​​​ർ​​​​ദേ​​​​ശ​​​​മാ​​​ണു സൈ​​​​ബ​​​​ർ പോ​​​​ലീ​​​​സ് അ​​​​വ​​​​ഗ​​​​ണി​​​​ച്ച​​​​ത്. ഇ​​​​ക്കാ​​​​ര്യം ബോ​​​​ധ​​​​പൂ​​​​ർ​​​വം ചെ​​​​യ്ത​​​​താ​​​​ണെ​​​​ന്നു റി​​​​മാ​​​​ൻ​​​​ഡ് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ണ്.

നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യാ​​​​ൽ പ്ര​​​​തി ഒ​​​​ളി​​​​വി​​​​ൽ പോ​​​​കു​​​​മെ​​​​ന്ന തൊ​​​​ടു​​​​ന്യാ​​​​യ​​​​മാ​​​​ണു റി​​​​മാ​​​​ൻ​​​​ഡ് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പോ​​​ലീ​​​​സ് ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്. ന​​​​ട​​​​പ​​​​ടിക്ര​​​​മ​​​​ങ്ങ​​​​ളി​​​​ലെ ഗു​​​​രു​​​​ത​​​​ര വീ​​​​ഴ്ച മോ​​​​ഹ​​​​ൻദാ​​​​സി​​​​നു ജാ​​​​മ്യ​​​​ത്തി​​​​നു വ​​​​ഴി​​​യൊ​​​രു​​​​ക്കു​​​​ന്നപോ​​​ലെ ആ​​​​കു​​​​ക​​​​യും ചെ​​​​യ്തു.

പോ​ലീ​സ് പ്ര​ത്യേക ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് 11 ദി​വ​സ​മാ​യി​ട്ടും പോ​ലീ​സ് മോ​ഹ​ൻ​ദാ​സി​ന് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും മോ​ഹ​ൻ​ദാ​സി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ജാ​മ‍്യ​ത്തി​ന് ക​​​​ർ​​​​ശ​​​​ന ഉ​​​​പാ​​​​ധി​​​​ക​​​​ളാ​​​ണു കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ചൊ​​​​വ്വാ​​​​ഴ്ച മു​​​​ത​​​​ൽ മൂ​​​​ന്നു ദി​​​​വ​​​​സം തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നു മു​​​​ന്നി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണം. ര​​​​ണ്ടു​​​​മാ​​​​സം എ​​​​ല്ലാ തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​യും അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നു​​​​മു​​​​ന്നി​​​​ൽ ഒ​​​​പ്പി​​​​ട​​​​ണം.


സ​​​​മാ​​​​ന കേ​​​​സി​​​​ൽ പ്ര​​​​തി​​​​യാ​​​​കാ​​​​ൻ പാ​​​​ടി​​​​ല്ല. അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​മ്പോ​​​​ഴെ​​​​ല്ലാം ഹാ​​​​ജ​​​​രാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി പൂ​​​​ർ​​​​ണ​​​​മാ​​​​യും സ​​​​ഹ​​​​ക​​​​രി​​​​ക്ക​​​​ണം എ​​​​ന്നി​​​​വ​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ. 

 

Latest News

Corehub Up