Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boats

Kottayam

ഈ​രാ​റ്റു​പേ​ട്ടയിൽ ബോ​ട്ടി​ൽ ബൂ​ത്തു​ക​ളായി

ഈ​രാ​റ്റു​പേ​ട്ട: വൃ​ത്തി​യു​ള്ള ന​ഗ​രം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് ഒ​രു ചു​വ​ടു​കൂ​ടി വ​ച്ച് ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥാ​പി​ക്കു​ന്ന 40 ബോ​ട്ടി​ൽ ബൂ​ത്തു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ക​ടു​വാ​മു​ഴി വാ​ക്കാ​പ​റ​മ്പി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ വി.​പി. നാ​സ​ർ നി​ർ​വ​ഹി​ച്ചു. പൊ​തു​ഇ​ട​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ വ​ലി​ച്ചെ​റി​യു​ന്ന ശീ​ലം ഒ​ഴി​വാ​ക്കി, അ​വ ശാ​സ്ത്രീ​യ​മാ​യി പു​ന​രു​പ​യോ​ഗ​ത്തി​ന് എ​ത്തി​ക്കു​ക എ​ന്ന​താ​ണ്പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റൈ​ന നൗ​ഫ​ൽ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബീ​മ നാ​സ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ ര​സ്ന ഹ​സീ​ർ, ഇ.​എം. സ​വാ​ദ്, റാ​സി, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ ടി. ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഈ​രാ​റ്റു​പേ​ട്ട​യെ പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കാ​നു​ള്ള ഈ ​വ​ലി​യ ഉ​ദ്യ​മ​ത്തി​ൽ ന​ഗ​ര​സ​ഭ​യോ​ടൊ​പ്പം ഓ​രോ പൗ​ര​നും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Latest News

Corehub Up