ഈരാറ്റുപേട്ട നഗരസഭയിൽ സ്ഥാപിച്ചിരിക്കുന്ന ബോട്ടിൽ ബൂത്തുകളിലൊന്ന്.
ഈരാറ്റുപേട്ട: വൃത്തിയുള്ള നഗരം എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി വച്ച് ഈരാറ്റുപേട്ട നഗരസഭ. നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്ന 40 ബോട്ടിൽ ബൂത്തുകളുടെ ഉദ്ഘാടനം കടുവാമുഴി വാക്കാപറമ്പിൽ നഗരസഭാ ചെയർപേഴ്സൺ വി.പി. നാസർ നിർവഹിച്ചു. പൊതുഇടങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയുന്ന ശീലം ഒഴിവാക്കി, അവ ശാസ്ത്രീയമായി പുനരുപയോഗത്തിന് എത്തിക്കുക എന്നതാണ്പദ്ധതിയുടെ ലക്ഷ്യം.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൈന നൗഫൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീമ നാസർ, കൗൺസിലർമാരായ രസ്ന ഹസീർ, ഇ.എം. സവാദ്, റാസി, ക്ലീൻ സിറ്റി മാനേജർ ടി. രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഈരാറ്റുപേട്ടയെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ഈ വലിയ ഉദ്യമത്തിൽ നഗരസഭയോടൊപ്പം ഓരോ പൗരനും പങ്കാളികളാകണമെന്ന് നഗരസഭാ അധികൃതർ അഭ്യർഥിച്ചു.
Tags : Boats nattuvishesham local news