ലാ പാസ്: തെക്കേ അമേരിക്കൻ രാജ്യമായ ബൊളീവിയായിലെ പട്ടാള ബാരക്കിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക അറിയിപ്പ്. ലാ പാസ് നഗരത്തിൽനിന്ന് 30 കിലോമീറ്റർ അകലെ വിയാച്ച എന്ന സ്ഥലത്തായിരുന്നു സംഭവം.
പത്തിനും 15നും ഇടയിൽ ആളുകൾ മരിച്ചിരിക്കാമെന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. 81 പേർക്കു പരിക്കേറ്റതായി പ്രതിരോധ മന്ത്രി ഏർണെസ്റ്റോ ജസ്റ്റീനിയാനോ അറിയിച്ചു.
പടക്കങ്ങളം സ്ഫോടക വസ്തുക്കളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സ്ഫോടനമുണ്ടായത്. പട്ടാള ബാരക്കിനു ചുറ്റുമുള്ള ഒട്ടേറെ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശമുണ്ടായി. പരിക്കേറ്റതിൽ ഭൂരിഭാഗവും പ്രദേശവാസികളാണ്.
കൂടുതൽ സ്ഫോടനങ്ങളുണ്ടാകാം എന്ന ഭയത്തിൽ പ്രദേശവാസികൾ ഒഴിഞ്ഞുപോകണമെന്ന് നിർദേശിച്ചു.