വിവാഹനിശ്ചയം വരെ കഴിഞ്ഞ അഭിഷേക് ബച്ചൻ–കരിഷ്മ കപൂർ ബന്ധം മുടക്കിയത് കരിഷ്മയുടെ അമ്മ ബബിതയാണെന്ന് വെളിപ്പെടുത്തൽ. നടൻ മുഹമ്മദ് ഉമര്‍ മുക്രിയുടെ മകൾ നസിം മുക്രിയാണ് ബോളിവുഡിനെ ഞെട്ടിച്ച ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വിക്കി ലാല്‍വനിയുമായുള്ള പോഡ്കാസ്റ്റിലാണ് നസിമിന്റെ വെളിപ്പെടുത്തല്‍.
‘ഹാം മേ നെ പ്യാര് കിയ’യുടെ ചിത്രീകരണത്തിനിടയിലാണ് കരിഷ്മയും അഭിഷേകും പ്രണയത്തിലായതെന്നാണ് പറയുന്നതെങ്കിലും ഇരുവരും അതിനും മുന്‍പേ ഇഷ്ടത്തിലായിരുന്നുവെന്ന് നസിം പറയുന്നു. തുടക്കം മുതല്‍ തന്നെ ബബിത ഈ ബന്ധത്തെ എതിര്‍ത്തിരുന്നുവെന്നും നസിം കൂട്ടിച്ചേര്‍ത്തു.
അക്കാലത്ത് അഭിഷേകിനെക്കാള്‍ വലിയ താരം കരിഷ്മയായിരുന്നുവെന്നും കരിഷ്മയെ വിവാഹം കഴിക്കണമെങ്കില്‍ കോടികള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ബബിത ആവശ്യപ്പെട്ടുവെന്നും ഇതോടെയാണ് വിവാഹം മുടങ്ങിയതെന്നും നസിം പറയുന്നു.
പ്രണയത്തിലായിട്ടും അഭിഷേകിനോട് പണം ആവശ്യപ്പെട്ടതിനെ കരിഷ്മ അനുകൂലിച്ചോ എന്ന വിക്കിയുടെ ചോദ്യത്തിന് ‘‘ബബിത കര്‍ക്കശക്കാരിയായ അമ്മയാണ്’ എന്നായിരുന്നു മറുപടി.