x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​ഷേ​കി​ന്‍റെ​യും ക​രി​ഷ്മ​യു​ടെ​യും ബ​ന്ധം ത​ക​ർ​ത്ത​ത് ആ ​സ്ത്രീ; ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 30, 2026 12:18 PM IST | Updated: July 30, 2026 12:18 PM IST

അ​ഭി​ഷേ​ക് ബ​ച്ച​ൻ, ​ക​രി​ഷ്മ ക​പൂ​ർ

വി​വാ​ഹ​നി​ശ്ച​യം വ​രെ ക​ഴി​ഞ്ഞ അ​ഭി​ഷേ​ക് ബ​ച്ച​ൻ–​ക​രി​ഷ്മ ക​പൂ​ർ ബ​ന്ധം മു​ട​ക്കി​യ​ത് ക​രി​ഷ്മ​യു​ടെ അ​മ്മ ബ​ബി​ത​യാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. ന​ട​ൻ മു​ഹ​മ്മ​ദ് ഉ​മ​ര്‍ മു​ക്രി​യു​ടെ മ​ക​ൾ ന​സിം മു​ക്രി​യാ​ണ് ബോ​ളി​വു​ഡി​നെ ഞെ​ട്ടി​ച്ച ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. വി​ക്കി ലാ​ല്‍​വ​നി​യു​മാ​യു​ള്ള പോ​ഡ്കാ​സ്റ്റി​ലാ​ണ് ന​സി​മി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍.  

‘ഹാം ​മേ നെ ​പ്യാ​ര്‍ കി​യ’​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലാ​ണ് ക​രി​ഷ്മ​യും അ​ഭി​ഷേ​കും പ്ര​ണ​യ​ത്തി​ലാ​യ​തെ​ന്നാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ലും ഇ​രു​വ​രും അ​തി​നും മു​ന്‍​പേ ഇ​ഷ്ട​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ന​സിം പ​റ​യു​ന്നു. തു​ട​ക്കം മു​ത​ല്‍ ത​ന്നെ ബ​ബി​ത ഈ ​ബ​ന്ധ​ത്തെ എ​തി​ര്‍​ത്തി​രു​ന്നു​വെ​ന്നും ന​സിം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​ക്കാ​ല​ത്ത് അ​ഭി​ഷേ​കി​നെ​ക്കാ​ള്‍ വ​ലി​യ താ​രം ക​രി​ഷ്മ​യാ​യി​രു​ന്നു​വെ​ന്നും ക​രി​ഷ്മ​യെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ങ്കി​ല്‍ കോ​ടി​ക​ള്‍ അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന് ബ​ബി​ത ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും ഇ​തോ​ടെ​യാ​ണ് വി​വാ​ഹം മു​ട​ങ്ങി​യ​തെ​ന്നും ന​സിം പ​റ​യു​ന്നു. 

പ്ര​ണ​യ​ത്തി​ലാ​യി​ട്ടും അ​ഭി​ഷേ​കി​നോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ ക​രി​ഷ്മ അ​നു​കൂ​ലി​ച്ചോ എ​ന്ന വി​ക്കി​യു​ടെ ചോ​ദ്യ​ത്തി​ന് ‘‘ബ​ബി​ത ക​ര്‍​ക്ക​ശ​ക്കാ​രി​യാ​യ അ​മ്മ​യാ​ണ്’ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

 

K-Rail Survey

‘‘ബ​ബി​ത​യു​ടെ നി​യ​ന്ത്ര​ണം സ​ഹി​ക്കാ​ന്‍ വ​യ്യാ​തെ​യാ​ണ് സ​ഹോ​ദ​രി ക​രീ​ന സ്വ​ന്ത​മാ​യി താ​മ​സി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. ക​രി​ഷ്മ​യ്ക്ക് അ​തി​നു​ള്ള ധൈ​ര്യ​മു​ണ്ടാ​യി​ല്ല. ബ​ബി​ത ഒ​രു ഹി​റ്റ്ല​ര്‍ ആ​യി​രു​ന്നു’’- ന​സിം പ​റ​ഞ്ഞു.

അ​ഭി​ഷേ​ക് കോ​ടി​ക​ള്‍ വ​രു​ന്ന പ​ണം വി​വാ​ഹ​ത്തി​ന് മു​ന്‍​പ് ക​രി​ഷ്മ​യു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്ക​ണ​മെ​ന്നും വി​വാ​ഹ​മോ​ച​നം സം​ഭ​വി​ച്ചാ​ല്‍ ഇ​തി​ന് പു​റ​മെ മ​റ്റൊ​രു സം​ഖ്യ​യും ന​ല്‍​ക​ണ​മെ​ന്നു​മാ​യി​രു​ന്നു ബ​ബി​ത​യു​ടെ ആ​വ​ശ്യം. ബ​ച്ച​ന്‍ കു​ടും​ബം ഈ ​ആ​വ​ശ്യം നി​ര​സി​ച്ചു. അ​ങ്ങ​നെ ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ക​യും ക​രീ​ന സ​ഞ്ജ​യ് ക​പൂ​റി​നെ വി​വാ​ഹം ക​ഴി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നും ന​സിം വി​ശ​ദീ​ക​രി​ച്ചു. 

“വി​വാ​ഹ​ത്തി​ന് മു​ൻ​പ് അ​ഭി​ഷേ​ക് പ​ണം കൈ​മാ​റ​ണം എ​ന്ന​താ​യി​രു​ന്നു ക​രാ​ർ. കൂ​ടാ​തെ, വി​വാ​ഹ​മോ​ച​നം ഉ​ണ്ടാ​യാ​ൽ ക​രി​ഷ്മ​യ്ക്ക് ഒ​രു നി​ശ്ചി​ത തു​ക ല​ഭി​ക്കാ​നും അ​ർ​ഹ​ത​യു​ണ്ടാ​കു​മാ​യി​രു​ന്നു... എ​ന്നാ​ൽ ബ​ച്ച​ൻ കു​ടും​ബം അ​തി​നോ​ട് യോ​ജി​ച്ചി​ല്ല. അ​ങ്ങ​നെ വി​വാ​ഹ​നി​ശ്ച​യം മു​ട​ങ്ങി.’’​ന​സിം കൂ​ട്ടി​ച്ചേ​ർ​ത്തു

ന​സി​മി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ക​രി​ഷ്മ​യോ, അ​ഭി​ഷേ​കോ,ബ​ബി​ത​യോ ബ​ച്ച​ന്‍ കു​ടും​ബ​ത്തി​ലെ മ​റ്റാ​രെ​ങ്കി​ലു​മോ ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള കാ​ര​ണ​വും ഇ​തു​വ​രെ​യും ആ​രും പൊ​തു​വി​ട​ത്തി​ല്‍ തു​റ​ന്ന് പ​റ​ഞ്ഞി​ട്ടു​മി​ല്ല.

പ​ല ക​ഥ​ക​ളും പ്ര​ച​രി​ച്ചു​വെ​ങ്കി​ലും താ​ര​ങ്ങ​ള്‍ മ​ന​സ് തു​റ​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​വ ക​ഥ​ക​ളാ​യി ത​ന്നെ ശേ​ഷി​ക്കു​ക​യാ​യി​രു​ന്നു.​ബാ​ഹ്യ സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്ന് ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ന്‍ അ​ഭി​ഷേ​കും ക​രി​ഷ്മ​യും നി​ര്‍​ബ​ന്ധി​ത​രാ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് സം​വി​ധാ​യ​ക​ന്‍ സു​നീ​ല്‍ ദ​ര്‍​ശ​ന്‍ നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ക​രി​ഷ്മ ക​പൂ​റും അ​ഭി​ഷേ​ക് ബ​ച്ച​നും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന പ്ര​ണ​യ​ബ​ന്ധ​ത്തെ​ക്കു​റി​ച്ചും പി​ന്നീ​ട് വി​വാ​ഹം മു​ട​ങ്ങാ​നു​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ചും ‘ഹാം ​മേ നെ ​പ്യാ​ര്‍ കി​യ’​സം​വി​ധാ​യ​ക​നാ​യ സു​നീ​ൽ ദ​ർ​ശ​നും ഇ​തേ പോ‍​ഡ്കാ​സ്റ്റ് ചാ​ന​ലി​ൽ സം​സാ​രി​ച്ചി​രു​ന്നു. വി​വാ​ഹം വേ​ണ്ടെ​ന്ന തീ​രു​മാ​ന​മെ​ടു​ക്കു​ന്ന സ​മ​യ​ത്ത് താ​നും ക​രി​ഷ്മ​യു​ടെ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് സു​നീ​ൽ ദ​ർ​ശ​ൻ പ​റ​ഞ്ഞു. 

‘‘എ​ന്‍റെ ചി​ത്ര​മാ​യ ഏ​ക് റി​ഷ്താ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നും മു​ൻ​പേ ത​ന്നെ ഇ​വ​രു​ടെ പ്ര​ണ​യം ആ​രം​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട് അ​ത് വ​ള​ർ​ന്നു. ഹാ ​മേം​നേ ഭി ​പ്യാ​ർ കി​യാ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ലോ​ച​ന ന​ട​ക്കു​ന്ന സ​മ​യ​ത്ത് വി​വാ​ഹം തീ​രു​മാ​നി​ച്ചി​രു​ന്നു. അ​മി​താ​ഭ് ബ​ച്ച​ന്‍റെ മ​ക​നും രാ​ജ് ക​പൂ​റി​ന്‍റെ പേ​ര​ക്കു​ട്ടി​യും ചേ​രു​മ്പോ​ൾ അ​തൊ​രു മ​നോ​ഹ​ര​മാ​യ കൂ​ട്ടു​കെ​ട്ടാ​യി​രു​ന്നു', അ​ദ്ദേ​ഹം പ​റ​ഞ്ഞു.​വേ​ണ്ടെ​ന്നു​വെ​ക്കു​ന്ന സ​മ​യ​ത്ത് അ​വി​ചാ​രി​ത​മാ​യി ക​രി​ഷ്മ​യു​ടെ വീ​ട്ടി​ൽ ഞാ​നു​മു​ണ്ടാ​യി​രു​ന്നു.

ആ ​വി​വാ​ഹം മു​ട​ങ്ങി​യ​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. പി​ന്നീ​ട് പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നാ​യി ക​രി​ഷ്മ ബാ​ങ്കോ​ക്കി​ലേ​ക്ക് പോ​യി, പെ​ട്ടെ​ന്നാ​ണ് സ​ഞ്ജ​യ് ക​പൂ​റി​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന വാ​ർ​ത്ത കേ​ട്ട​ത്. ആ ​തീ​രു​മാ​നം എ​നി​ക്ക് ഒ​രി​ക്ക​ലും മ​ന​സി​ലാ​യി​ല്ല,’’ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​രു​വ​രു​ടെ​യും വേ​ർ​പി​രി​യ​ലി​ന് പി​ന്നി​ലെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ, ‘‘ആ​ളു​ക​ൾ ക​രി​ഷ്മ​യു​ടെ അ​മ്മ ബ​ബി​ത​യെ​യോ, അ​ഭി​ഷേ​കി​ന്‍റെ അ​മ്മ ജ​യാ ബ​ച്ച​നെ​യോ, ക​രി​ഷ്മ​യെ​യോ അ​ഭി​ഷേ​കി​നെ​യോ ഒ​ക്കെ കു​റ്റ​പ്പെ​ടു​ത്താ​റു​ണ്ട്. എ​ന്നാ​ൽ ഇ​തെ​ല്ലാം വി​ധി​ക്ക് വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. അ​വ​ർ ത​മ്മി​ൽ വ​ള​രെ ഗാ​ഢ​മാ​യ ബ​ന്ധ​മാ​യി​രു​ന്നു. പ്ര​ണ​യം ഓ​രോ ആ​ളു​ക​ളി​ലും ഓ​രോ രീ​തി​യി​ലാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​വ​ർ​ക്കി​ട​യി​ൽ നി​ര​ന്ത​രം അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു,’’ സു​നീ​ൽ ദ​ർ​ശ​ൻ പ​റ​ഞ്ഞു.

Tags : Abhishek Bachchan Karisma Kapoor Abhishek Karisma Breakup Abhishek Bachchan Karisma Kapoor Engagement Bollywood Gossip Bollywood News Latest Bollywood Updates Celebrity Breakups

Recent News

Corehub Up