x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​വി​ൻ പോ​ളി​യു​ടെ പേ​ര് തെ​റ്റി​ച്ചു​പ്പ​റ​ഞ്ഞ് ര​മേ​ശ് ചെ​ന്നി​ത്ത​ല; ഒ​ടു​വി​ൽ തി​രു​ത്തി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 30, 2026 09:35 AM IST | Updated: July 30, 2026 09:35 AM IST

രമേശ് ചെന്നിത്തലയും നിവിൻ പോളിയും

ന​ട​ൻ നി​വി​ൻ പോ​ളി​യു​ടെ പേ​ര് തെ​റ്റി​ച്ചു​പ​റ​ഞ്ഞ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. നി​വി​ൻ പോ​ളി എ​ന്ന പേ​ര് ന​വീ​ൻ പോ​ളി എ​ന്നാ​ണ് അ​ദ്ദേ​ഹം ഉ​ച്ഛ​രി​ച്ച​ത്.

അ​ഴി​മ​തി​യെ തു​ര​ത്താ​ൻ യു​വ​ജ​ന​ത​യെ സ​ജ്ജ​രാ​ക്കു​ന്ന പ്രൊ​ജ​ക്ട് സീ​റോ - വി​ജി​ല​ൻ​സ് വി​സി​ൽ എ​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

തെ​റ്റ് തി​രി​ച്ച​റി​ഞ്ഞ ഉ​ട​നെ മ​ന്ത്രി തി​രു​ത്തി. ‘നി​ങ്ങ​ള്‍‍ എ​ല്ലാം കാ​ത്തി​രി​ക്കു​ന്ന പ്രി​യ​പ്പെ​ട്ട ആ​ക്‌​ഷ​ൻ ഹീ​റോ ന​വീ​ൻ​പോ​ളി... എ​നി​ക്ക് തെ​റ്റി​പ്പോ​യി... നി​ങ്ങ​ൾ​ക്കു​ത​ന്നെ പേ​രു പ​റ​യാം... ആ​രാ​ണ് ആ​ക്‌​ഷ​ൻ ഹീ​റോ...’ എ​ന്നു മ​ന്ത്രി തി​രി​ച്ച് സ​ദ​സി​നോ​ടാ​യി ചോ​ദി​ച്ചു.

ആ​ക്‌​ഷ​ൻ ഹീ​റോ നി​വി​ൻ പോ​ളി​യാ​ണെ​ന്ന് സ​ദ​സ് ഒ​ന്ന​ട​ങ്കം വി​ളി​ച്ചു പ​റ​ഞ്ഞ​പ്പോ​ൾ അ​തെ നി​വി​ന്‍ പോ​ളി​യാ​ണ് ആ​ക്‌​ഷ​ൻ ഹീ​റോ​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

വി​ജി​ല​ൻ​സ് വ​കു​പ്പും വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ​യും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ ആ​ദ്യ വി​ജി​ല​ൻ​സ് ക​മാ​ൻ​ഡോ ആ​യി മാ​റി​യ നി​വി​ൻ പോ​ളി യു​വ​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

Tags : Ramesh Chennithala Nivin Pauly Chennithala mispronounces Nivin Pauly name funny moment

Recent News

Corehub Up