ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും
രൺബീർ കപൂറും യഷും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാമായണ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വ്യാഴാഴ്ച പുലർച്ചെ 4.15-നാണ് ട്രെയിലർ ആഗോളതലത്തിൽ പുറത്തിറങ്ങിയത്.
നേരത്തെ ജൂലൈ 24-ന് ട്രെയിലർ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, റിലീസ് അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു.
സോണി പിക്ചേഴ്സ് എന്റർടെയ്ൻമെന്റുമായി കൈകോർത്ത് ആഗോളതലത്തിൽ വലിയ രീതിയിൽ റിലീസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ട്രെയിലർ റിലീസ് നീട്ടിയതെന്ന് നിർമാതാവ് വ്യക്തമാക്കിയിരുന്നു.
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ രാമനായി രൺബീർ കപൂറും, സീതയായി സായ് പല്ലവിയും, രാവണനായി യഷും വേഷമിടുന്നു.
ലക്ഷ്മണനായി രവി ദുബെയും, ഹനുമാനായി സണ്ണി ഡിയോളും അഭിനയിക്കുന്നുണ്ട്. ശോഭന, ലാറ ദത്ത, വിവേക് ഒബ്റോയ്, അരുൺ ഗോവിൽ, രാകുൽ പ്രീത് സിംഗ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
നമിത് മൽഹോത്രയുടെ പ്രൊഡക്ഷൻ കമ്പനിയായ ഡി.എൻ.ഇ.ജി, യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളാണ് ചിത്രം നിർമിക്കുന്നത്. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് ആണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. ആദ്യഭാഗം 2026 ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.
Tags : Namit Malhotra Ramayana Hindi Trailer | Nitesh Tiwari Ranbir Yash Hans Zimmer A.R.Rahman