x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​തൊ​രു ന​ടി​യും ആ​ഗ്ര​ഹി​ക്കു​ന്ന സം​വി​ധാ​യ​ക​നാ​ണ് രാ​ജ്കു​മാ​ർ; സാ​യ് പ​ല്ല​വി പ​റ​യു​ന്നു

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 11, 2026 02:32 PM IST | Updated: November 11, 2026 02:32 PM IST

രാജിനൊപ്പം സായ് പല്ലവി

ഏ​തൊ​രു ന​ടി​യും ആ​ഗ്ര​ഹി​ക്കു​ന്ന മി​ക​ച്ച സം​വി​ധാ​യ​ക​നാ​ണ് രാ​ജ്കു​മാ​ർ പെ​രി​യ​സാ​മി​യെ​ന്ന് സാ​യി പ​ല്ല​വി. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സൂ​ക്ഷ്മാം​ശ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന് അ​വ​യെ കൃ​ത്യ​ത​യോ​ടെ രൂ​പ​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​നു പ്ര​ത്യേ​ക മി​ക​വു​ണ്ട്.

അ​ഭി​നേ​താ​ക്ക​ളി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ മേ​ക്കിം​ഗ് രീ​തി സ​ഹാ​യി​ക്കു​മെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. ധ​നു​ഷും മ​മ്മൂ​ട്ടി​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന 'ഓം' ​എ​ന്ന പു​തി​യ ചി​ത്ര​മാ​ണു സാ​യി പ​ല്ല​വി​യു​ടേ​താ‍​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള​ത്.

ഈ ​ആ​ഴ്ച റി​ലീ​സ് ചെ​യ്ത ബി​ഗ് ബ​ജ​റ്റ് ചി​ത്രം 'രാ​മാ​യ​ണ' ആ​ഗോ​ള​ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. 'ഓം' ​എ​ന്ന ചി​ത്ര​ത്തി​ൽ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വേ​ഷ​മാ​ണു താ​രം കൈ​ക​ര്യം ചെ​യ്യു​ന്ന​ത്. ശ​ക്ത​മാ​യ പൊ​ലി​സ് ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ ത​നി​ക്ക് ഏ​റ്റ​വും വ​ലി​യ പ്ര​ചോ​ദ​ന​വും പി​ന്തു​ണ​യും ന​ൽ​കി​യ​തു സം​വി​ധാ​യ​ക​നാ​ണെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി.

ശി​വ​കാ​ർ​ത്തി​കേ​യ​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം "അ​മ​ര​നു' ശേ​ഷം രാ​ജ്കു​മാ​ർ പെ​രി​യ​സാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​ണ് "ഓം'.

Tags : Sai Pallavi Sai Pallavi actress Rajkumar periyaswami filmmaker praising cinema movie

Recent News

Corehub Up