നസ്രിയ, ജിത്തു
സീൻ എന്ന ചിത്രം നസ്രിയയ്ക്കൊപ്പം തിയറ്ററിൽ പോയി കണ്ടതിനെക്കുറിച്ച് ജീത്തു മാധവൻ. ബിഹൈന്‍ഡ് വുഡ്സ് ടിവിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സംവിധായകന് മനസ് തുറന്നത്.
ചിത്രത്തിന്റെ റിലീസിന് ശേഷമുള്ള നസ്രിയയുടെ പ്രതികരണം എന്താണെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജിത്തു.
''വളരെ സന്തോഷത്തിലാണ്. കുറേ കാലമായി നസ്രിയ തന്റെ സിനിമകള്‍ തിയേറ്ററില്‍ പോയി കണ്ടിട്ടേയില്ല. കഴിഞ്ഞ ദിവസം രാത്രി ആയിരം പേരെ ഉള്‍ക്കൊള്ളുന്ന തിയേറ്ററില്‍ പോയി സിനിമ കണ്ടു. പക്ഷെ ആരും കണ്ടുപിടിച്ചില്ല.
കേരളത്തില്‍ കവിത എന്നൊരു തിയേറ്ററിലായിരുന്നു. ആര്‍ക്കും ഞങ്ങളെ മനസിലായില്ല. പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ ഭയങ്കര സന്തോഷമായി''
നസ്രിയ നല്ല സിനിമ വന്നാല്‍ ചെയ്യണം എന്ന് ചിന്തിച്ചിരിക്കുകയായിരുന്നു. ഞാന്‍ ആദ്യം സമീപിച്ചതിനാല്‍ അത് എന്റെ സിനിമയിലൂടെയായി എന്നാണ് നസ്രിയയുടെ തിരിച്ചുവരവിനെക്കുറിച്ച് ജിത്തു മാധവന് പറയുന്നത്.
തിരക്കഥയ്ക്കാണ് പ്രാധാന്യം. കഥാപാത്രങ്ങള്‍ എന്ത് ചെയ്യണമെന്ന് അതാണ് തീരുമാനിക്കുന്നത്. തിരക്കഥ വച്ചാണ് എല്ലാം ഷൂട്ട് ചെയ്യുന്നത്. ആ ധാരണ സൂര്യ സാറിനും ഉണ്ട്. അതിനാല്‍ അദ്ദേഹം വളരെ സന്തോഷത്തോടെ ആ സീന്‍ ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു.
എനിക്ക് അത് അത്ഭുതവും സന്തോഷവുമായിരുന്നു. കണ്‍വിന്‍സ് ചെയ്യേണ്ടി വരുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. അദ്ദേഹം വലിയ സൂപ്പര്‍ സ്റ്റാര്‍ ആണല്ലോ, എങ്ങനെയെടുക്കുമെന്ന് ചിന്തിച്ചിരുന്നു.
പക്ഷെ അതൊന്നും വേണ്ടി വന്നില്ല. ഇതാണ് കഥാപാത്രമെന്നും ഇതാണ് ആവശ്യമെന്നും അദ്ദേഹം മനസിലാക്കി. അതിനാല്‍ എനിക്ക് എളുപ്പമായിരുന്നു'' എന്നാണ് ജിത്തു പറയുന്നത്.
Tags : Nazriya Nazim Nazriya Jithu Madhavan theatre watching movie scene