x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​യി​രം കോ​ടി​യി​ലേ​ക്ക് രാ​മാ​യ​ണ; കേ​ര​ള​ത്തി​ൽ ‘ധു​ര​ന്ധ​ർ 2’ റി​ക്കാ​ർ​ഡ് ത​ക​ർ​ത്ത് മു​ന്നേ​റ്റം

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 11, 2026 04:12 PM IST | Updated: November 11, 2026 04:12 PM IST

ചിത്രത്തിൽ നിന്നും

ബോ​ളി​വു​ഡ് ചി​ത്രം ‘രാ​മാ​യ​ണ’ ആ​യി​രം കോ​ടി ക്ല​ബ്ബി​ലേ​ക്ക്. ഏ​ക​ദേ​ശം 900 കോ​ടി രൂ​പ​യാ​ണ് ആ​ഗോ​ള ത​ല​ത്തി​ൽ ചി​ത്രം ഇ​തു​വ​രെ ക​ല​ക്ട് ചെ​യ്ത​ത്.

നോ​ർ​ത്തി​ൽ മാ​ത്ര​മ​ല്ല കേ​ര​ളം, ക​ർ​ണാ​ട​കം, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും ഗം​ഭീ​ര പ്ര​തി​ക​ര​ണാ​ണ് സി​നി​മ​യ്ക്കു ല​ഭി​ക്കു​ന്ന​ത്.

കേ​ര​ള ബോ​ക്സ് ഓ​ഫി​സി​ൽ റി​ക്കാ​ർ​ഡ് നേ​ട്ട​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ധു​ര​ന്ധ​ർ 2ന്‍റെ ലൈ​ഫ് ടൈം ​ക​ല​ക്‌​ഷ​ൻ മ​റി​ക​ട​ന്ന് കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ല​ക്‌​ഷ​ൻ നേ​ടു​ന്ന ബോ​ളി​വു​ഡ് ചി​ത്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ‘രാ​മാ​യ​ണ’. 21 കോ​ടി​യാ​ണ് ആ​റ് ദി​വ​സം കൊ​ണ്ട് ചി​ത്രം കേ​ര​ള​ത്തി​ൽ നി​ന്നും നേ​ടി​യ​ത്.

മൗ​ത്ത് പ​ബ്ലി​സി​റ്റി​യി​ലൂ​ടെ​യാ​ണ് സി​നി​മ ബോ​ക്സ്ഓ​ഫി​സ് കീ​ഴ​ട​ക്കു​ന്ന​തെ​ന്നാ​ണ് ശ്ര​ദ്ധേ​യം. ഈ ​വ​ർ​ഷം ത​ന്നെ റി​ലീ​സ് ചെ​യ്ത ര​ജ​നി​കാ​ന്ത് ചി​ത്രം ‘ജ​യി​ല​ർ 2’വി​ന്‍റെ ആ​ഗോ​ള ക​ല​ക്‌​ഷ​നും ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യി.

ബു​ക്ക് മൈ ​ഷോ​യി​ലൂ​ടെ മ​ണി​ക്കൂ​റി​ൽ വി​റ്റു​പോ​യ​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് ടി​ക്ക​റ്റു​ക​ളാ​ണ്. 

നാ​ല് ദി​വ​സം കൊ​ണ്ട് ഇ​ന്ത്യ​യി​ൽ നി​ന്നും മാ​ത്രം വാ​രി​യ​ത് 238.85 കോ​ടി​യാ​ണ്. ഞാ​യ​റാ​ഴ്ച മാ​ത്രം 21770 ഷോ​ക​ളി​ൽ നി​ന്നാ​യി 56 കോ​ടി​യാ​ണ് സി​നി​മ നേ​ടി​യ​ത്. ദീ​പാ​വ​ലി​യു​ടെ ഭാ​ഗ​മാ​യി തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി​യാ​യ​തും ചി​ത്ര​ത്തി​നു ഗു​ണ​ക​ര​മാ​യി.

ഇ​തു​വ​രെ​യു​ള്ള ഇ​ന്ത്യ ഗ്രോ​സ് 526 കോ​ടി​യാ​ണ്. ‘ഗോ​ഡ്സി​ല്ല മൈ​ന​സ് സീ​റോ’ പോ​ലു​ള്ള സി​നി​മ​ക​ൾ​ക്കൊ​പ്പം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും ചി​ത്രം തി​യ​റ്റ​റു​ക​ൾ കീ​ഴ​ട​ക്കു​ക​യാ​ണ്. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലും ഏ​ക​ദേ​ശം 30 കോ​ടി​യാ​ണ് ക​ല​ക്‌​ഷ​നാ​യി ല​ഭി​ച്ച​ത്.

Tags : Ramayana ramayana movie ranbeer kapoor Kerala cinema bollywood

Recent News

Corehub Up