x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

200 കോ​ടി പി​ന്നി​ട്ട് സൂ​ര്യ​യു​ടെ 'സീ​ൻ'; ന​ന്ദി അ​റി​യി​ച്ച് ജ്യോ​തി​ക

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 11, 2026 03:14 PM IST | Updated: November 11, 2026 03:14 PM IST

സൂര്യയും ജ്യോതികയും

ത​മി​ഴ​ക​ത്തി​ന്‍റെ പ്രി​യ​താ​രം സൂ​ര്യ നാ​യ​ക​നാ​യെ​ത്തി​യ 'സീ​ൻ' ബോ​ക്‌​സ് ഓ​ഫീ​സി​ൽ ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു. റി​ലീ​സ് ചെ​യ്തു ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​റു​ക​ളി​ൽ​നി​ന്ന് 200 കോ​ടി​യി​ലേ​റെ ക​ള​ക്ഷ​ൻ വാ​രി​ക്കൂ​ട്ടി.

ച​രി​ത്ര വി​ജ​യ​ത്തി​നു പി​ന്നാ​ലെ സൂ​ര്യ​യു​ടെ ഭാ​ര്യ​യും ന​ടി​യു​മാ​യ ജ്യോ​തി​ക പ്രേ​ക്ഷ​ക​രോ​ടു​ള്ള ന​ന്ദി അ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി. 'മ​ന​സ് ന​ന്ദി​കൊ​ണ്ടു നി​റ​ഞ്ഞി​രി​ക്കു​ന്നു. ഭാ​ഷ​യ്ക്കും അ​തി​രു​ക​ൾ​ക്കും അ​തീ​ത​മാ​യി 'സീ​ൻ' സി​നി​മ​യ്ക്കു നി​ങ്ങ​ൾ ന​ൽ​കി​യ സ്നേ​ഹ​വും പി​ന്തു​ണ​യും ഞ​ങ്ങ​ൾ ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ത്തു​വ​യ്ക്കു​ന്നു. എ​ല്ലാ പ്രേ​ക്ഷ​ക​ർ​ക്കും ന​ന്ദി.

നി​ങ്ങ​ളു​ടെ സ്നേ​ഹ​മാ​ണ് പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു​ള്ള ധൈ​ര്യം. എ​ന്നും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു...' താ​ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു. ക്രൈം ​കോ​മ​ഡി ചി​ത്ര​മാ​യ 'സീ​ൻ' സം​വി​ധാ​നം ചെ​യ്ത​ത് ജി​ത്തു മാ​ധ​വ​നാ​ണ്.

ചി​ത്ര​ത്തി​ൽ ഇ​ൻ​ബ​രാ​ജ് എ​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യാ​ണ് സൂ​ര്യ​യെ​ത്തു​ന്ന​ത്. ഒ​പ്പം ന​സ്രി​യ ന​സീം, ന​സ്ല​ൻ എ​ന്നി​വ​രും വെ​ള്ളി​ത്തി​ര​യി​ലു​ണ്ട്. വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ന​സ്ല​ന്‍റെ പ്ര​ക​ട​ന​ത്തി​നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു ല​ഭി​ക്കു​ന്ന​ത്.

ജ്യോ​തി​ക​യു​ടെ സ​ർ​പ്രൈ​സ് കാ​മി​യോ വേ​ഷ​വും പ്രേ​ക്ഷ​ക​ർ​ക്കു വ​ലി​യ ആ​വേ​ശ​മാ​യി.

Tags : suriya Suriya actor jyothika cinema scene movie nazriya

Recent News

Corehub Up