നസ്രിയ, നസ്ലിൻ
സീനിൽ സൂര്യയ്ക്കൊപ്പം ഒരു പക്ഷേ സൂര്യയേക്കാൾ കൈയടി നേടിയ കഥാപാത്രമാണ് നസ്ലിന്റെ ഈശ്വർ എന്ന കഥാപാത്രം. ചിത്രം ഗംഭീര വിജയം നേടി മുന്നോട്ട് പോകുകയാണ്.
ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു നസ്ലിന്. എന്നാല്‍ വിമര്‍ശിച്ചവരെ കൊണ്ടും കൈയടിപ്പിക്കുകയാണ് സീനിലൂടെ നസ്ലിൻ.
ഇപ്പോഴിതാ അത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് താരം. സീനിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം പങ്കെടുത്ത പ്രസ് മീറ്റിലായിരുന്നു പ്രതികരണം. തന്നെ അഹങ്കാരിയെന്ന് വിളിക്കുന്നവര്‍ക്കാണ് നടന് മറുപടി നല്‍കിയത്.
സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വരുമ്പോള്‍ നസ്ലിൻ ഭയങ്കര അഹങ്കാരിയാണെന്ന് ചിലര്‍ പറയും എന്നായിരുന്നു ഒരാൾ ചോദിച്ചത്. കറക്ടാണ് എന്നായിരുന്നു നസ്ലിന് തമാശയായി പറഞ്ഞത്.
എന്തേ ഈ ചോദ്യം വന്നില്ല എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു നസ്രിയയുടെ പ്രതികരണം. ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്റെ ആത്മവിശ്വാസത്തിന്റെ കൂടെ അഹങ്കാരവും ഉണ്ടാകുമെന്നുണ്ടോ എന്നായി ഇതോടെ മാധ്യമ പ്രവര്ത്തകന്.
അത് അഹങ്കാരമാണോ? എനിക്ക് അതില്‍ ഒരു കമന്റും ചെയ്യാനില്ലെന്ന് ഇതോടെ നസ്ലിന് മറുപടി നല്കി. ''ഏതെങ്കിലും അഹങ്കാരികള്‍ സമ്മതിക്കുമോ താന്‍ അഹങ്കാരിയാണെന്ന്. വേറെ ആളുകളോട് ചോദിക്കണം. അവരോട് ചോദിച്ചിട്ട് കാര്യമില്ല. ഇവന് അഹങ്കാരിയാണോ എന്ന് ഞങ്ങളോട് ചോദിക്കണം'' എന്നായിരുന്നു സംവിധായകന് ജിത്തു മാധവന്റെ പ്രതികരണം. പിന്നാലെ ഞങ്ങളോട് ചോദിക്കൂവെന്ന് നസ്രിയ പറയുന്നുണ്ട്. ചോദിച്ചപ്പോള്‍ നസ്ലിന് പാവമാണെന്നായിരുന്നു നസ്രിയയുടെ പ്രതികരണം.
Tags : Nazriya Nazim Nazriya Naslen cinema scene suriya