തൃശൂർ: അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ കവിതാസമാഹാരം "വെറുതെ പാടിയ പക്ഷി'പ്രകാശനം ചെയ്തു. കവി മധുസൂദനൻ നായർ "വെറുതെ പാടിയ പക്ഷി' സാഹിത്യ അക്കാദമി പ്രസിഡന്റ് കല്പറ്റ നാരായണനു നൽകി പ്രകാശനം നിർവഹിച്ചു.
മഹാകവി നാലപ്പാട്ട് നാരായണമേനോന്റെ 139-ാം ജന്മദിനത്തിൽ പുന്നയൂർക്കുളം, കുന്നത്തൂർ മന ഹെറിറ്റേജിൽ നടന്ന ചടങ്ങിൽ ടി. മോഹൻ ബാബു അധ്യക്ഷത വഹിച്ചു.