x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"വെ​റു​തെ പാ​ടി​യ പ​ക്ഷി' പ്ര​കാ​ശ​നം ചെ​യ്‌​തു

എൻആർഐ ഡെസ്ക്
Published: October 12, 2026 10:22 AM IST | Updated: October 12, 2026 10:23 AM IST

പരിപാടിയിൽ നിന്ന്

തൃശൂർ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​ര​ൻ അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന്‍റെ ക​വി​താ​സ​മാ​ഹാ​രം "വെ​റു​തെ പാ​ടി​യ പ​ക്ഷി'​പ്ര​കാ​ശ​നം ചെ​യ്‌​തു. ക​വി മ​ധു​സൂ​ദ​ന​ൻ നാ​യ​ർ "വെ​റു​തെ പാ​ടി​യ പ​ക്ഷി' സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് ക​ല്പ​റ്റ നാ​രാ​യ​ണ​നു ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

മ​ഹാ​ക​വി നാ​ല​പ്പാ​ട്ട് നാ​രാ​യ​ണ​മേ​നോ​ന്‍റെ 139-ാം ജ​ന്മ​ദി​ന​ത്തി​ൽ പു​ന്ന​യൂ​ർ​ക്കു​ളം, കു​ന്ന​ത്തൂ​ർ മ​ന ഹെ​റി​റ്റേ​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ടി. ​മോ​ഹ​ൻ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

K-Rail Survey

പി.​ആ​ർ. നാ​ഥ​ൻ, ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ, ടി. ​കൃ​ഷ്ണ​ദാ​സ്, ഉ​മ്മ​ർ അ​റ​ക്ക​ൽ, ബാ​ഹു​ലേ​യ​ൻ താ​മ​ര​ശേ​രി, സ​ക്ക​റി​യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

എ.​കെ. സ​തീ​ഷ്‌​കു​മാ​ർ സ്വാ​ഗ​ത​വും സ​രി​ത അ​ശോ​ക​ൻ നാ​ല​പ്പാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു. അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന്ന​യൂ​ർ​ക്കു​ള​ത്തും പ​രി​സ​ര​ത്തു​മു​ള്ള എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.

Tags : AbdulPunnayurkulam VeruthePaadiyaPakshi MalayalamPoetry BookRelease

Recent News

Corehub Up