Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Border Gavaskar Trophy

പ​ത്തു വ​ർ​ഷ​ത്തെ ക​രി​യ​റി​ന് അ​വ​സാ​നം; ക്രി​ക്ക​റ്റി​നോ​ട് വി​ട പ​റ​ഞ്ഞ് ര​ഹാ​നെ

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം അ​ജി​ങ്ക്യ ര​ഹാ​നെ വി​ര​മി​ച്ചു. ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന​താ​യി താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കി. പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട അ​ന്താ​രാ​ഷ്ട്ര ക​രി​യ​റി​നാ​ണ് ഇ​തോ​ടെ അ​വ​സാ​നം കു​റി​ച്ച​ത്.

ഇ​ന്ത്യ​യ്ക്കാ​യി 85 ടെ​സ്റ്റു​ക​ളും 90 ഏ​ക​ദി​ന​ങ്ങ​ളും 20 ടി20 ​മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ച ര​ഹാ​നെ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ലു​മാ​യി 8,000ത്തി​ല​ധി​കം റ​ൺ​സ് സ്വ​ന്ത​മാ​ക്കി. 2020 -21 ബോ​ർ​ഡ​ർ-​ഗാ​വ​സ്‌​ക​ർ ട്രോ​ഫി​യി​ൽ ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ അ​വ​രു​ടെ നാ​ട്ടി​ൽ ഇ​ന്ത്യ നേ​ടി​യ ച​രി​ത്ര​പ​ര​മാ​യ പ​ര​മ്പ​ര വി​ജ​യ​മാ​ണ് ര​ഹാ​നെ​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​ങ്ങ​ളി​ലൊ​ന്ന്.

വി​രാ​ട് കോ​ഹ്‌​ലി​യു​ടെ അ​ഭാ​വ​ത്തി​ൽ ഇ​ന്ത്യ​ൻ ടീ​മി​നെ ന​യി​ച്ച ര​ഹാ​നെ മെ​ൽ​ബ​ണി​ൽ നേ​ടി​യ സെ​ഞ്ചു​റി​യി​ലൂ​ടെ​യും പ​രി​ക്കു​ക​ളാ​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച ക്യാ​പ്റ്റ​ൻ​സി​യി​ലൂ​ടെ​യും ശ്ര​ദ്ധ നേ​ടി. വി​ദേ​ശ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സാ​ങ്കേ​തി​ക മി​ക​വു​ള്ള ബാ​റ്റ​റെ​ന്ന നി​ല​യി​ലും ര​ഹാ​നെ ഏ​റെ പ്ര​ശം​സ നേ​ടി​യി​രു​ന്നു.

2023ൽ ​വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന അ​ന്താ​രാ​ഷ്ട്ര മ​ത്സ​രം. ടെ​സ്റ്റി​ൽ 12 സെ​ഞ്ചു​റി​ക​ൾ ഉ​ൾ​പ്പെ​ടെ 5,077 റ​ൺ​സ് നേ​ടി​യ ര​ഹാ​നെ ടീ​മി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​നാ​യി ര​ഞ്ജി ട്രോ​ഫി​യി​ൽ ക​ളി​ച്ചെ​ങ്കി​ലും വീ​ണ്ടും പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ര​മി​ക്ക​ൽ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ക്രി​ക്ക​റ്റി​ൽ വി​ജ​യ​വും തോ​ൽ​വി​യും ഞാ​ൻ നേ​രി​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ തോ​ൽ​ക്കാ​ത്ത ഒ​രേ​യൊ​രി​ടം നി​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ലാ​ണ്. ആ​രാ​ധ​ക​രു​ടെ സ്നേ​ഹ​ത്തി​നും ക​രു​ത​ലി​നും ന​ന്ദി​യു​ണ്ട്. എ​ന്നെ പി​ന്തു​ണ​ച്ച ബി​സി​സി​ഐ​യ്ക്കും മ​ഹാ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നും കു​ടും​ബ​ത്തി​നും ന​ന്ദി അ​റി​യി​ക്കു​ക​യാ​ണെ​ന്നും ര​ഹാ​നെ പ​റ​ഞ്ഞു.

Latest News

Corehub Up