Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Budget Day

Kottayam

ബ​​ജ​​റ്റ് നാ​​ളെ:വി​​സ്മ​​യത്തിനു കാ​​തോർത്ത് കോ​​ട്ട​​യം

കോ​​ട്ട​​യം: പു​​തു​​യു​​ഗ​​പ്പി​​റ​​വി​​യു​​മാ​​യി എ​​ത്തി​​യ വി.​​ഡി. സ​​തീ​​ശ​​ന്‍ സ​​ര്‍​ക്കാ​​ര്‍ ക​​ന്നി ബ​​ജ​​റ്റു​​മാ​​യി നാ​​ളെ നി​​യ​​മ​​സ​​ഭ​​യി​​ലെ​​ത്തു​​ക​​യാ​​ണ്. ധ​​ന​​മ​​ന്ത്രി​​യു​​ടെ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന മു​​ഖ്യ​​മ​​ന്ത്രി ത​​ന്നെ​​യാ​​ണ് ബ​​ജ​​റ്റ് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. ക​​ടു​​ത്ത സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യും ധ​​ന​​ക​​മ്മി​​യും വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ളെ ബാ​​ധി​​ച്ചേ​​ക്കു​​മെ​​ന്ന ആ​​ശ​​ങ്ക നി​​ല​​നി​​ല്‍​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും യു​​ഡി​​എ​​ഫി​​നു വ​​ലി​​യ ഭൂ​​രി​​പ​​ക്ഷം ന​​ല്‍​കി​​യ ജി​​ല്ല​​യ്ക്ക് വ​​ന്‍​കി​​ട ക്ഷേ​​മ​​പ​​ദ്ധ​​തി​​ക​​ള്‍ പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ടു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷ.

നെ​​ല്ല്, റ​​ബ​​ര്‍ ക​​ര്‍​ഷ​​ക​​രും സാ​​ധാ​​ര​​ണ​​ക്കാ​​രും വ​​ലി​​യ പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ്. ടൂ​​റി​​സം രം​​ഗ​​ത്തും ഗ​​താ​​ഗ​​ത രം​​ഗ​​ത്തും വ​​ലി​​യ പ​​ദ്ധ​​തി​​ക​​ള്‍ പ്ര​​തീ​​ക്ഷി​​ക്കു​​ന്നു​​ണ്ട്. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലും എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യി​​ലും പു​​തി​​യ പ​​ദ്ധ​​തി​​ക​​ളും പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളും ഉ​​ണ്ടാ​​യേ​​ക്കും. ശ​​ബ​​രി റെ​​യി​​ല്‍​പാ​​ത, വി​​മാ​​ന​​ത്താ​​വ​​ളം എ​​ന്നി​​വ​​യ്ക്കും തു​​ക ഉ​​ണ്ടാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യു​​ണ്ട്.

കാ​​ര്‍​ഷി​​ക മേ​​ഖ​​ല

റ​​ബ​​ര്‍ ക​​ര്‍​ഷ​​ക​​ര്‍ ഏ​​റെ​​യു​​ള്ള ജി​​ല്ല​​യാ​​ണു കോ​​ട്ട​​യം. റ​​ബ​​റി​​ന്‍റെ ത​​റ​​വി​​ല വ​​ര്‍​ധി​​പ്പി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ക​​ര്‍​ഷ​​ക​​ര്‍. പ്ര​​ത്യേ​​കി​​ച്ച് റ​​ബ​​ര്‍ സ​​ബ്‌​​സി​​ഡി തു​​ക ഉ​​യ​​ര്‍​ത്തു​​മോ എ​​ന്നു​​ള്ള​​താ​​ണ് ക​​ര്‍​ഷ​​ക​​ര്‍ ഉ​​റ്റു നോ​​ക്കു​​ന്ന മ​​റ്റൊ​​രു കാ​​ര്യം. നെ​​ല്ലു​​സം​​ഭ​​ര​​ണ​​ത്തി​​ലെ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍​ക്കു പ​​രി​​ഹാ​​ര​​മാ​​യി റി​​വോ​​ള്‍​വിം​​ഗ് ഫ​​ണ്ടും ഏ​​റ്റു​​മാ​​നൂ​​രി​​ല്‍ കാ​​പ്‌​​കോ​​സി​​ന്‍റെ കീ​​ഴി​​ല്‍ നി​​ര്‍​മാ​​ണം ആ​​രം​​ഭി​​ച്ച റൈ​​സ് മി​​ല്‍ പ​​ദ്ധ​​തി​​ക്കു​​ള്ള തു​​ക​​യും ബ​​ജ​​റ്റി​​ലു​​ണ്ടാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണു ക​​ര്‍​ഷ​​ക​​ര്‍.

വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണം

ജി​​ല്ല​​യു​​ടെ മ​​ല​​യോ​​ര മേ​​ഖ​​ല​​ക​​ളി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യു​​ണ്ടാ​​കു​​ന്ന വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ല്‍ ന​​ട്ടം​​തി​​രി​​യു​​ക​​യാ​​ണു ക​​ര്‍​ഷ​​ക​​ര്‍. വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ങ്ങ​​ള്‍ ത​​ട​​യാ​​ന്‍ പ്ര​​ത്യേ​​ക പ​​ദ്ധ​​തി​​യും വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ങ്ങ​​ള്‍​ക്കി​​ര​​യാ​​കു​​ന്ന ആ​​ളു​​ക​​ള്‍​ക്കു​​ള്ള ന​​ഷ്ട​​പ​​രി​​ഹാ​​ര തു​​ക വ​​ര്‍​ധി​​പ്പി​​ക്കു​​മെ​​ന്നു​​ള്ള പ്ര​​തീ​​ക്ഷ​​ക​​ളും മ​​ല​​യോ​​ര ജ​​ന​​ത​​യ്ക്കു​​ണ്ട്.

വി​​ദ്യാ​​ഭ്യാ​​സം

കോ​​ട്ട​​യ​​ത്തെ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ ഹ​​ബ്ബാ​​ക്കി മാ​​റ്റാ​​നു​​ള്ള പ​​ദ്ധ​​തി​​ക​​ള്‍ ബ​​ജ​​റ്റി​​ലു​​ണ്ടാ​​കു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷ. എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യി​​ല്‍ നൂ​​ത​​ന പ​​ദ്ധ​​തി​​ക​​ള്‍​ക്കു പു​​റ​​മേ കോ​​ഴാ​​യി​​ലെ സ​​യ​​ന്‍​സ് സി​​റ്റി​​യു​​ടെ പൂ​​ര്‍​ത്തീ​​ക​​ര​​ണ​​ത്തി​​നാ​​യി സ​​യ​​ന്‍​സ് ആ​​ന്‍​ഡ് ടെ​​ക്‌​​നോ​​ള​​ജി ഫ​​ണ്ടി​​ല്‍​നി​​ന്നും ഒ​​രു പ്ര​​ധാ​​ന വി​​ഹി​​തം ജി​​ല്ല പ്ര​​തീ​​ക്ഷി​​ക്കു​​ന്നു​​ണ്ട്. പാ​​മ്പാ​​ടി ശ്രീ​​നി​​വാ​​സ രാ​​മാ​​നു​​ജ​​ന്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട്, തെ​​ക്കും​​ത​​ല കെ.​​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ ഫി​​ലിം ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ള്‍ വി​​ക​​സി​​പ്പി​​ച്ചു പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ കൂ​​ടു​​ത​​ല്‍ വി​​പു​​ലീ​​ക​​രി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ള്‍ ഉ​​ണ്ടാ​​യേ​​ക്കും.

തൊ​​ഴി​​ല്‍

യു​​വ​​ത​​ല​​മു​​റ​​യു​​ടെ വി​​ദേ​​ശ കു​​ടി​​യേ​​റ്റ​​ത്തി​​നു പി​​ന്നി​​ല്‍ തൊ​​ഴി​​ല്‍, വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലെ പി​​ന്നാ​​ക്കാ​​വ​​സ്ഥ​​യും സം​​രം​​ഭ​​ക​​രോ​​ടു​​ള്ള സ​​മീ​​പ​​ന​​വു​​മൊ​​ക്കെ​​യാ​​ണെ​​ന്നു​​ള്ള ആ​​ക്ഷേ​​പ​​മു​​ണ്ട്. മ​​ധ്യ​​മേ​​ഖ​​ല​​യി​​ല്‍​നി​​ന്നാ​​ണ് ഏ​​റ്റ​​വും അ​​ധി​​കം കു​​ടി​​യേ​​റ്റം ന​​ട​​ക്കു​​ന്ന​​ത്. വി​​ദേ​​ശ കു​​ടി​​യേ​​റ്റം കു​​റ​​യ്ക്കു​​ന്ന​​തി​​നാ​​യി പു​​തി​​യ സ്റ്റാ​​ര്‍​ട്ട​​പ്പ് സം​​രം​​ഭ​​ങ്ങ​​ള്‍, നൈ​​പു​​ണ്യ വി​​ക​​സ​​ന കേ​​ന്ദ്ര​​ങ്ങ​​ള്‍, റ​​ബ​​ര്‍-​​കാ​​ര്‍​ഷി​​ക മേ​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സ്വ​​യം സം​​രം​​ഭ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യ്ക്ക് പ്രോ​​ത്സാ​​ഹ​​നം ന​​ല്‍​കു​​ന്ന പ​​ദ്ധ​​തി​​ക​​ളും പ്ര​​തീ​​ക്ഷി​​ക്കു​​ന്നു.

ആ​​രോ​​ഗ്യം

മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ന്‍റെ ആ​​ധു​​നി​​ക​​വ​​ത്ക​​ര​​ണം, സൂ​​പ്പ​​ര്‍​സ്‌​​പെ​​ഷാ​​ലി​​റ്റി സൗ​​ക​​ര്യ​​ങ്ങ​​ള്‍, നി​​ര്‍​മാ​​ണം ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന കെ​​ട്ടി​​ട​​ങ്ങ​​ളു​​ടെ പൂ​​ർ​​ത്തീ​​ക​​ര​​ണം തു​​ട​​ങ്ങി​​യ ന​​ട​​പ​​ടി​​ക​​ള്‍ വേ​​ഗ​​ത്തി​​ല്‍ പൂ​​ര്‍​ത്തി​​യാ​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ പ്ര​​തീ​​ക്ഷി​​ക്കു​​ന്നു. കാ​​ന്‍​സ​​ര്‍ ചി​​കി​​ത്സാ സൗ​​ക​​ര്യ​​ങ്ങ​​ള്‍ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​മു​​ള്ള പ​​ദ്ധ​​തി​​ക​​ള്‍, പാ​​ലാ കെ.​​എം. മാ​​ണി മെ​​മ്മോ​​റി​​യ​​ല്‍ ഗ​​വ​​ണ്‍​മെ​​ന്‍റ് ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ലെ റേ​​ഡി​​യേ​​ഷ​​ന്‍ ഓ​​ങ്കോ​​ള​​ജി ബ്ലോ​​ക്ക്, കു​​ട്ടി​​ക​​ളു​​ടെ ആ​​ശു​​പ​​ത്രി, പൂ​​ഞ്ഞാ​​റി​​ല്‍ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി എ​​ന്നി​​വ​​യു​​ടെ വി​​ക​​സ​​ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കും ബ​​ജ​​റ്റ് വി​​ഹി​​ത​​മു​​ണ്ടാ​​കു​​മെ​​ന്ന് ക​​രു​​തു​​ന്നു.

ഗ​​താ​​ഗ​​തം

എം​​സി റോ​​ഡ് ന​​വീ​​ക​​ര​​ണം, കോ​​ട്ട​​യം ടൗ​​ണ്‍ വി​​ക​​സ​​നം പ്ര​​ത്യേ​​കി​​ച്ച് കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ലെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് അ​​ഴി​​ക്കാ​​നാ​​യി തു​​ട​​ങ്ങി പാ​​തി​​വ​​ഴി​​യി​​ലാ​​യ ആ​​കാ​​ശ​​പ്പാ​​ത പ​​ദ്ധ​​തി​​യു​​ടെ പു​​ന​​രു​​ജ്ജീ​​വ​​ന​​ത്തി​​നാ​​യി എ​​ന്തെ​​ങ്കി​​ലും ബ​​ജ​​റ്റി​​ലു​​ണ്ടാ​​കു​​മോ​​യെ​​ന്ന​​തും പ്ര​​തീ​​ക്ഷ​​യോ​​ടെ നോ​​ക്കു​​ന്ന​​താ​​ണ്. മ​​ല​​യോ​​ര പാ​​ത​​ക​​ളു​​ടെ വി​​ക​​സ​​ന​​വും ന​​ഗ​​ര​​ത്തി​​ലെ ബൈ​​പാ​​സ് പ​​ദ്ധ​​തി​​ക​​ള്‍, കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് സ്റ്റാ​​ന്‍​ഡ് ന​​വീ​​ക​​ര​​ണം, കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി, പാ​​ലാ ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലെ പ്ര​​ധാ​​ന റോ​​ഡു​​ക​​ളു​​ടെ ത​​ക​​ര്‍​ച്ച പ​​രി​​ഹ​​രി​​ക്കാ​​ന്‍ പ്ര​​ത്യേ​​ക വി​​ഹി​​തം എ​​ന്നി​​വ പ്ര​​തീ​​ക്ഷി​​ക്കു​​ന്നു.

ശ​​ബ​​രി വി​​മാ​​ന​​ത്താ​​വ​​ള​​വും റെ​​യി​​ല്‍​പാ​​ത​​യും

എ​​രു​​മേ​​ലി ശ​​ബ​​രി വി​​മാ​​ന​​ത്താ​​വ​​ളം, ശ​​ബ​​രി റെ​​യി​​ല്‍​പ്പാ​​ത എ​​ന്നി​​വ​​യ്ക്കാ​​യി ഭൂ​​മി ഏ​​റ്റെ​​ടു​​ക്ക​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട തു​​ട​​ര്‍​ന​​ട​​പ​​ടി​​ക​​ള്‍​ക്കാ​​യി ബ​​ജ​​റ്റി​​ല്‍ ഒ​​രു തു​​ക അ​​നു​​വ​​ദി​​ക്കു​​മെ​​ന്നു​​ള്ള പ്ര​​തീ​​ക്ഷ​​യു​​മു​​ണ്ട്.

ടൂ​​റി​​സം

കു​​മ​​ര​​ക​​ത്തെ വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ത്തി​​ന്‍റെ വി​​ക​​സ​​ന​​ത്തി​​നും കൂ​​ടു​​ത​​ല്‍ വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളെ ആ​​ക​​ര്‍​ഷി​​ക്കു​​ന്ന​​തി​​നു​​മാ​​യി ഹെ​​ലി​​പാ​​ഡ് നി​​ര്‍​മാ​​ണം, മീ​​ന​​ച്ചി​​ലാ​​ര്‍-​​മീ​​ന​​ന്ത​​റ​​യാ​​ര്‍-​​കൊ​​ടൂ​​രാ​​ര്‍ ന​​ദി സം​​യോ​​ജ​​ന​​വും ന​​വീ​​ക​​ര​​ണ​​വും, ഇ​​ല​​വീ​​ഴാ​​പൂ​​ഞ്ചി​​റ, ഇ​​ല്ലി​​ക്ക​​ല്‍​ക​​ല്ല്, വാ​​ഗ​​മ​​ണ്‍, വൈ​​ക്കം തു​​ട​​ങ്ങി​​യ ടൂ​​റി​​സം കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ വി​​ക​​സ​​ന​​വും അ​​ങ്ങോ​​ട്ടേ​​ക്കു​​ള്ള ഗ​​താ​​ഗ​​ത സൗ​​ക​​ര്യ​​ങ്ങ​​ളും വ​​ര്‍​ധി​​പ്പി​​ക്കു​​ക എ​​ന്ന​​തും ജി​​ല്ല​​യു​​ടെ ആ​​വ​​ശ്യ​​മാ​​ണ്.

Latest News

Corehub Up