Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BurariGround

ജ​ന്ത​ർ​മ​ന്ത​റി​ൽ ഇ​നി പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് അ​നു​മ​തി​യി​ല്ല; ഡ​ൽ​ഹി​യി​ൽ സ​മ​രം ന​ട​ത്താ​ൻ മൂ​ന്ന് പു​തി​യ സ്ഥ​ല​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ത​ല​സ്ഥാ​ന​ത്ത് പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കും ധ​ർ​ണ​ക​ൾ​ക്കു​മാ​യി കാ​ല​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ജ​ന്ത​ർ​മ​ന്ത​റി​നെ പ്ര​തി​ഷേ​ധ വേ​ദി​ക​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി ഡ​ൽ​ഹി പൊ​ലി​സ്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​യോ​ഗി​ച്ച പ്ര​ത്യേ​ക സ​മി​തി​യു​ടെ ശി​പാ​ർ​ശ​യെ തു​ട​ർ​ന്ന് ഡ​ൽ​ഹി പൊ​ലി​സ് ക​മ്മീ​ഷ​ണ​ർ അ​നു​രാ​ഗ് കു​മാ​റാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

പ​ക​രം ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യി മൂ​ന്ന് പു​തി​യ സ്ഥ​ല​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. രാം​ലീ​ല മൈ​താ​നം, ബു​രാ​രി ഗ്രൗ​ണ്ട്, സി​ബി​ഡി ഗ്രൗ​ണ്ട്, ഈ​സ്റ്റ് ഡ​ൽ​ഹി എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്താ​നാ​കു​ക. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ഇ​ന്ത്യാ മു​ന്ന​ണി​യും സി​ജെ​പി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ൾ സ​മ​രം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഈ ​അ​പ്ര​തീ​ക്ഷി​ത പ്ര​ഖ്യാ​പ​നം. 

അ​തി​സു​ര​ക്ഷാ മേ​ഖ​ല​യാ​യ സെ​ൻ​ട്ര​ൽ ഡ​ൽ​ഹി​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ജ​ന്ത​ർ​മ​ന്ത​റി​ൽ സ​മ​ര​ങ്ങ​ൾ ഒ​ഴി​വാ​കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം, സ​മാ​ധാ​ന​പ​ര​മാ​യ ജ​നാ​ധി​പ​ത്യ പ്ര​തി​ഷേ​ധ​ങ്ങ​ളെ ത​ട​യാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഈ ​നീ​ക്ക​മെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പു​തി​യ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ  പൊ​ലീ​സ് ഉ​ട​ൻ പു​റ​ത്തി​റ​ക്കും.

Latest News

Corehub Up