Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Conductor

Ernakulam

ബ​സ് ക​ണ്ട​ക്ട​ർ വീ​ണ്ടും അ​റ​സ്റ്റി​ൽ

കൊ​ച്ചി: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ചോ​ദ്യം ചെ​യ്ത​തി​ന് ന​ഗ​ര​ത്തി​ല്‍ ര​ണ്ടി​ട​ത്ത് കാ​ര്‍ യാ​ത്ര​ക്കാ​രെ വ​ഴി​യി​ല്‍ ത​ട​ഞ്ഞു നി​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഒ​ടു​വി​ല്‍ അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​റെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്ത് എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലി​സ് മു​ഖം ര​ക്ഷി​ച്ചു.

ജാ​മ്യ​ത്തി​ല്‍ വി​ട്ട​ത് വി​വാ​ദ​ത്തി​നും പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കി​യ​പ്പോ​ള്‍ പ്ര​തി അ​ല​ങ്കാ​ർ ബ​സി​ലെ ക​ണ്ട​ക്ട​ർ ക​ണ്ണൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ന്‍​സാ​റി​നെ​തി​രേ കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് നോ​ര്‍​ത്ത് പൊ​ലി​സ് തി​ങ്ക​ളാ​ഴ്ച വീ​ണ്ടും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ര്‍​ദി​ച്ച കേ​സി​ലാ​ണ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം അ​ഡി​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

ബ​സി​ന്‍റെ ഹോ​ണ​ടി ചോ​ദ്യം ചെ​യ്ത​തി​ന് ഓ​ഗ​സ്റ്റ് ഒ​മ്പ​തി​ന് ക​ലൂ​രി​ല്‍ കാ​ര്‍ യാ​ത്ര​ക്കാ​രാ​യ കു​ടും​ബ​ത്തെ 15 മി​നി​ട്ടോ​ളം ന​ടു​റോ​ഡി​ല്‍ ഇ​യാ​ള്‍ ത​ട​ഞ്ഞു നി​ര്‍​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മം​വ​ഴി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്തെ​ങ്കി​ലും 25-ദി​വ​സം ക​ഴി​ഞ്ഞാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ എ​റ​ണാ​കു​ളം നോ​ർ​ത്ത് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ സു​നി​ൽ പി. ​ജ​ലീ​ലി​ന്‍റെ നെ​ഞ്ച​ത്ത് പ്ര​തി ത​ള്ളു​ക​യും കീ​ഴ്ച്ചു​ണ്ടി​ല്‍ ഇ​ടി​ക്കു​ക​യും ക​റ​ക്കി നി​ല​ത്തി​ടു​ക​യും ചെ​യ്തു.
ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച​തി​ന് വേ​റൊ​രു കേ​സ് എ​ടു​ത്തെ​ങ്കി​ലും അ​തി​ലും ദു​ര്‍​ബ​ല വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​ത്. ഈ ​കേ​സി​ലും സ്‌​റ്റേ​ഷ​ന്‍ ജാ​മ്യം അ​നു​വ​ദി​ച്ചു.

ഇ​തോ​ടെ പൊ​ലി​സ് ന​ട​പ​ടി പ​ര​ക്കെ വി​മ​ര്‍​ശി​ക്ക​പ്പെ​ട്ടു. ഉ​ദ്യോ​ഗ​സ്ഥ​ന് മ​ര്‍​ദ​ന​മേ​റ്റി​ട്ടും ഗു​രു​ത​ര വ​കു​പ്പു​ക​ള്‍ ചേ​ര്‍​ക്കാ​ത്ത​തി​നെ​തി​രേ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നു. ഇ​തോ​ടെ​യാ​ണ് പൊലിസ് നി​ല​പാ​ട് ക​ര്‍​ശ​ന​മാ​ക്കി​യ​ത്. അ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​യെ നോ​ര്‍​ത്ത് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​താ​യി പ​ത്ര​ക്കു​റി​പ്പ് ഇ​റ​ക്കി അ​റി​യി​ച്ചെ​ങ്കി​ലും എ​എ​സ്ഐ​ക്ക് മ​ര്‍​ദ​ന​മേ​റ്റ വി​വ​രം പു​റ​ത്ത​റി​യി​ച്ചി​രു​ന്നി​ല്ല.

Latest News

Corehub Up