CAREER DEEPIKA
ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അപ്രന്റിസ് അവസരം. ട്രേഡ്, ടെക്നിഷൻ, ഗ്രാജ്വേറ്റ് വിഭാഗങ്ങളിലായി 530 ഒഴിവ്. വെസ്റ്റ് ബംഗാൾ, ബിഹാർ, ഒഡീഷ, ആസാം, ജാർഖണ്ഡ്, സിക്കിം, ആൻഡമാൻ ആൻഡ് നിക്കോബാർ, ത്രിപുര, നാഗാലാൻഡ്, മിസോറം, മേഘാലയ, മണിപ്പുർ, അരുണാചൽപ്രദേശ് എന്നിവ ഉൾപ്പെടുന്ന ഈസ്റ്റേൺ റീജണിലാണ് അവസരം. ജനുവരി 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
ട്രേഡ്, യോഗ്യത
ട്രേഡ് അപ്രന്റിസ് (ഫിറ്റർ/ ഇലക്ട്രിഷൻ/ഇലക്ട്രോണിക് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെഷീനിസ്റ്റ്): പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ റെഗുലർ ഐടിഐയും (എൻസിവിടി/ എസ്സിവിടി).
ടെക്നിഷൻ അപ്രന്റിസ് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ സിവിൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ്): ബന്ധപ്പെട്ട എൻജിനിയറിംഗ് വിഭാഗത്തിൽ 50 % മാർക്കോടെ റെഗുലർ ത്രിവത്സര ഡിപ്ലോമ.
ഗ്രാജ്വേറ്റ് അപ്രന്റിസ്: 50 % മാർക്കോടെ ബിഎ/ ബിഎസ്സി/ ബികോം/ ബിബിഎ. ട്രേഡ് അപ്രന്റിസ്- ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ): 50 % മാർക്കോടെ പ്ലസ് ടു (ബിരുദത്തിനു താഴെ).
ട്രേഡ് അപ്രന്റിസ്- ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): 50 % മാർക്കോടെ പ്ലസ് ടു (ബിരുദത്തിനു താഴെ), "ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ’ സ്കിൽ സർട്ടിഫിക്കറ്റ്. എസ്സി/ എസ്ടി/ ഭിന്നശേഷിക്കാർക്ക് 45% മാർക്ക് മതി.
പ്രായം: 18- 24. അർഹരായവർക്ക് ഇളവ്.
CAREER DEEPIKA
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ അവസരം. 996 ഒഴിവ്. ഡിസംബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. 5 വർഷത്തെ കരാർ നിയമനമാണ്. കാലാവധി നീട്ടിക്കിട്ടാം.
വിപി-വെൽത്ത് (എസ്ആർഎം). എവിപി-വെൽത്ത് (ആർഎം), കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യുട്ടീവ് തസ്തികകളിലാണ് അവസരം. വിപി വിഭാഗത്തിൽ 506 ഒഴിവും എവിപി വിഭാഗത്തിൽ 206 ഒഴിവുമാണുള്ളത്.
ഈ രണ്ടു തസ്തികയിൽ ജോലിപരിചയം ഉള്ളവർക്കാണ് അവസരം. കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് തസ്തികയിൽ 284 ഒഴിവിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാനും അവസരമുണ്ട്.
തിരുവനന്തപുരം സർക്കിളിനു കീഴിൽ 112 ഒഴിവുകളുണ്ട്. വിപി-വെൽത്ത് വിഭാഗത്തിൽ 66 ഒഴിവും എവിപി-വെൽത്ത് വിഭാഗത്തിൽ 11 ഒഴിവും കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് വിഭാഗത്തിൽ 35 ഒഴിവുമാണു തിരുവനന്തപുരം സർക്കിളിൽ ഉള്ളത്.
യോഗ്യത, പ്രായം എന്നിവ 2025 മേയ് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും.
വിശദവിവരങ്ങൾക്ക്: www.bank.sbi, www.sbi.co.in
CAREER DEEPIKA
റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള ഹരിയാനയിലെ റൈറ്റ്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ അവസരം. സൗത്ത്, നോർത്ത്, ഈസ്റ്റ്, വെസ്റ്റ് സോണുകളിലായി 400 ഒഴിവ്. സൗത്ത് സോണിൽ കേരളം, തമിഴ്നാട്, പുതുച്ചേരി, ലക്ഷ ദ്വീപ്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലാണ് അവസരം. കരാർ നിയമനം. ഡിസംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള വിഭാഗങ്ങൾ, യോഗ്യത. സിവിൽ: സിവിൽ എൻജിനിയറിംഗ് ബിരുദം.
ഇലക്ട്രിക്കൽ, എസ് ആൻഡ് ടി: ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ പവർ സപ്ലൈ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സ്/ഡിജിറ്റൽ ഇലക്ട്രോണിക്സ്/ പവർ ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബിരുദം.
മെക്കാനിക്കൽ: മെക്കാനിക്കൽ/ പ്രൊഡക്ഷൻ/ പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ/മാനുഫാക്ചറിംഗ്/ റീടെയ്ൽ വേയ്സ്/ മെക്കട്രോണിക്സ് ആൻഡ് ഓട്ടമൊബൈൽ എൻജിനിയറിംഗ് ബിരുദം. മെറ്റലർജി: മെറ്റലർജി എൻജിനിയറിംഗ് ബിരുദം.
കെമിക്കൽ: കെമിക്കൽ/ പെട്രോകെമിക്കൽ/കെമിക്കൽ ടെക്നോളജി/ പെട്രോകെമിക്കൽ ടെക്നോളജി/ കെമിക്കൽ ടെക്നോളജി ആൻഡ് പോളിമെർ സയൻസ്/ കെമിക്കൽ ടെക്നോളജി ആൻഡ് പ്ലാസ്റ്റിക് ടെക്നോളജി/ ഫുഡ്/ ടെക്സ്റ്റൈൽ/ ലെതർ ടെക്നോളജി ബിരുദം.
ഐടി: കംപ്യൂട്ടർ എൻജിനിയറിംഗ്/ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻ/ ഐടിയിൽ ബിരുദം. ഫുഡ് ടെക്നോളജി: ഫുഡ് ടെക്നോളജി/ബയോടെക്നോളജി/ അഗ്രികൾചർ/ ഫുഡ് പാക്കേജിംഗിൽ ബിരുദം.
ഫാർമ: ഫാർമസി ബിരുദം. അപേക്ഷകർക്ക് 2 വർഷ പരിചയം വേണം. പ്രായപരിധി: 40. ശമ്പളം: 42,478. www.rites.com