അയോധ്യ: ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിഇഒയെത്തേടി അയോധ്യയിലെ ശ്രീരാമജന്മഭൂമി തീർഥ ട്രസ്റ്റിന്റെ അപേക്ഷ.
ശനിയാഴ്ച നാലുമണിവരെ അപേക്ഷ സ്വീകരിക്കുമെന്നാണ് സമൂഹമാധ്യമ പോസ്റ്റിലെ അറിയിപ്പ്. മൂന്നുവർഷത്തേക്ക് താത്കാലിക അടിസ്ഥാനത്തിലാണ് നിയമനം. തൃപ്തികരമായ പ്രകടനമെങ്കിൽ കാലാവധി നീട്ടി നൽകും.
അപേക്ഷകൻ ഹൈന്ദവനായിരിക്കണം. വൈഷ്ണവ പാരന്പര്യത്തിലുള്ള രാമഭക്തനാണെങ്കിൽ കൂടുതൽ അഭികാമ്യം. ഹിന്ദിയും ഇംഗ്ലീഷും അറിഞ്ഞിരിക്കണം. ബിരുദമാണ് അടിസ്ഥാനയോഗ്യത. 50നും 70നും ഇടയിൽ പ്രായം.
കന്പനികളിലോ സർക്കാർ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ 20 വർഷത്തെ മാനേജ്മെന്റ് പരിചയം എന്നിവ ഉണ്ടായിരിക്കണമെന്ന് പരസ്യത്തിൽ പറയുന്നു. അയോധ്യയിലായിരിക്കും നിയമനം.
ശന്പളവും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടെ കാര്യങ്ങൾ ചർച്ചകൾക്കുശേഷം തീരുമാനിക്കുമെന്നുമാണ് പരസ്യത്തിൽ വ്യക്തമാക്കായിരിക്കുന്നത്.