Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CNG Price

ഡ​ൽ​ഹി​യി​ൽ സി​എ​ൻ​ജി വി​ല വീ​ണ്ടും കൂ​ട്ടി; 11 ദി​വ​സ​ത്തി​നി​ടെ വ​ർ​ദ്ധി​ച്ച​ത് 6 രൂ​പ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന ഇ​റാ​ൻ യു​ദ്ധ​വും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ക​പ്പ​ൽ ഗ​താ​ഗ​ത ത​ട​സ​ങ്ങ​ളും ആ​ഗോ​ള ഇ​ന്ധ​ന വി​പ​ണി​യെ ഉ​ല​യ്ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സി​എ​ൻ​ജി വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. കി​ലോ​ഗ്രാ​മി​ന് 2 രൂ​പ​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ലാ​യി കൂ​ട്ടി​യ​ത്. ഇ​തോ​ടെ ഡ​ൽ​ഹി​യി​ൽ ഒ​രു കി​ലോ സി​എ​ൻ​ജി​യു​ടെ വി​ല 83.09 രൂ​പ​യാ​യി ഉ​യ​ർ​ന്നു.

മേ​യ് 15-ന് ​ശേ​ഷം ഡ​ൽ​ഹി​യി​ൽ ഉ​ണ്ടാ​കു​ന്ന നാ​ലാ​മ​ത്തെ വി​ല​വ​ർ​ധ​ന​വാ​ണി​ത്. ക​ഴി​ഞ്ഞ 11 ദി​വ​സ​ത്തി​നി​ട​യി​ൽ മാ​ത്രം സി​എ​ൻ​ജി​ക്ക് മൊ​ത്തം 6 രൂ​പ​യാ​ണ് വ​ർ​ദ്ധി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ത​വ​ണ​യും മേ​യ് 15-ന് 2 ​രൂ​പ, മേ​യ് 18-ന് 1 ​രൂ​പ, മേ​യ് 23-ന് 1 ​രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് വ​ർ​ധി​ച്ച​ത്.
സി​എ​ൻ​ജി വി​ല​യി​ലു​ണ്ടാ​യ തു​ട​ർ​ച്ച​യാ​യ വ​ർ​ധ​ന​വ് ഓ​ട്ടോ-​ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ​യും നി​ത്യ​യാ​ത്ര​ക്കാ​രെ​യും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കും. ലോ​ജി​സ്റ്റി​ക്സ് ചെ​ല​വു​ക​ൾ കൂ​ടു​ന്ന​തോ​ടെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും വ​ർ​ധി​ക്കും.

സി​എ​ൻ​ജി​ക്ക് പു​റ​മേ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യും കു​തി​ച്ചു​യ​രു​ക​യാ​ണ്. നി​ല​വി​ൽ ഡ​ൽ​ഹി​യി​ൽ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 102.12 രൂ​പ​യും ഡീ​സ​ൽ വി​ല 95.20 രൂ​പ​യു​മാ​ണ്. യു​ദ്ധം കാ​ര​ണം ഉ​ണ്ടാ​യ വി​ത​ര​ണ ത​ട​സം മു​ൻ​നി​ർ​ത്തി ഈ ​മാ​സം ആ​ദ്യം 19 കി​ലോ​യു​ടെ കൊ​മേ​ഴ്സ്യ​ൽ എ​ൽ​പി​ജി സി​ലി​ണ്ട​റി​ന് ഒ​റ്റ​യ​ടി​ക്ക് 993 രൂ​പ വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

 

Latest News

Corehub Up