ന്യൂഡൽഹി: കേരളത്തിലും ബംഗാളിലുമുൾപ്പെടെയുളള സമീപകാല തെരഞ്ഞെടുപ്പു തോൽവികൾ വിശദമായി വിലയിരുത്തി സിപിഎം പോളിറ്റ് ബ്യൂറോ യോഗം.
അടുത്ത മാസം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ തോൽവിയുടെ കാരണങ്ങൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ ഇതിനുള്ള രൂപരേഖ തയാറാക്കുന്ന കാര്യമാണ് പോളിറ്റ് ബ്യൂറോ പ്രധാനമായും ചർച്ച ചെയ്തത്.
തോൽവിയുടെ കാരണങ്ങൾ കൂട്ടായ ഉത്തരവാദിത്വമാണെന്നാണ് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമായിട്ടുള്ളതെങ്കിലും വ്യക്തിഗത വീഴ്ചകളും തോൽവിക്കു കാരണമായിട്ടുണ്ടോയെന്നത് പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തിട്ടുണ്ടെന്നാണ് സൂചന.