Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Loses Control

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി; എ​ട്ടു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ച​ണ്ഡീ​ഗ​ഢ്: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ട്ടു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം പ​ഞ്ചാ​ബി​ലെ സം​ഗ്രൂ​ർ ജി​ല്ല​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. 

റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന 23 തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​സ​മ​യ​ത്ത് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. റാ​യാ​ന സ്വ​ദേ​ശി​യാ​യ പ​ർ​ഗ​ത് സിം​ഗ് ക​ല​യാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്തു.

 

Latest News

Corehub Up