x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ നി​യ​ന്ത്ര​ണംവി​ട്ടു മ​റി​ഞ്ഞ് ര​ണ്ടു പേ​ർ​ക്കു പ​രി​ക്ക്


Published: December 7, 2025 10:54 PM IST | Updated: December 7, 2025 10:56 PM IST

തു​രു​ത്തി​ക്ക​ര പാ​റ​മ​ട​യ്ക്ക് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ കാ​ർ.

മൂ​ല​മ​റ്റം: വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്.

കാ​ഞ്ഞാ​ർ - പു​ള​ളി​ക്കാ​നം റോ​ഡി​ൽ തു​രു​ത്തി​ക്ക​ര പാ​റ​മ​ട​യ്ക്കു സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി 8.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ കെ.​കെ.​ന​ജീ​ബ് (34) സ​ഹോ​ദ​രി നെ​ജ്മ​ത്ത് (37) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം റോ​ഡി​ൽ​നി​ന്ന് തെ​ന്നി മാ​റി​യാ​ണ് മ​റി​ഞ്ഞ​ത്. ര​ണ്ടു കു​ട്ടി​ക​ളും വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പാ​റ​മ​ട​യി​ലേ​ക്കു വാ​ഹ​നം മ​റി​യാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. പ​രി​ക്കേ​റ്റ​വ​രെ മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags : car loses control nattuvisesham local news

Recent News

Corehub Up