Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Racing

അ​ജി​ത്തി​ന്‍റെ കാ​ർ റേ​സിം​ഗ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യാ​ൻ വി​ജ​യ് ല​ണ്ട​നി​ൽ  

ബ്രി​ട്ട​നി​ൽ ന​ട​ക്കു​ന്ന ലെ ​മാ​ൻ​സ് ക​പ്പ് അ​ന്ത​ർ​ദേ​ശീ​യ കാ​ർ റേ​സിം​ഗ് മ​ത്സ​ര​ത്തി​ൽ മു​ഖ്യാ​തി​ഥി ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യും ന​ട​നു​മാ​യ സി. ​ജോ​സ​ഫ് വി​ജ​യ്.

ശ​നി​യാ​ഴ്ച സി​ൽ​വ​ർ‌​സ്റ്റോ​ൺ ട്രാ​ക്കി​ൽ ന​ട​ക്കു​ന്ന റേ​സ് വി​ജ​യ് ഫ്‌​ലാ​ഗ് ഓ​ഫ് ചെ​യ്യും. ലെ ​മാ​ൻ​സ് ക​പ്പി​ന്‍റെ സാ​മൂ​ഹി​ക​മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം.

സി​ൽ​വ​ർ സ്റ്റോ​ൺ റൗ​ണ്ടി​ൽ 44 കാ​റു​ക​ൾ അ​ണി​നി​ര​ക്കു​ന്ന ഗ്രി​ഡി​നാ​വും വി​ജ​യ് ഫ്‌​ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ക്കു​ക. ന​ട​ൻ അ​ജി​ത് കു​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന ര​ണ്ടു​മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള മ​ത്സ​ര​മാ​ണ് വി​ജ​യ് ഫ്‌​ലാ​ഗ് ഓ​ഫ് ചെ​യ്യു​ക എ​ന്ന​താ​ണ് ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തു​ന്ന​ത്.

അ​ജി​ത് റെ​ഡ്ആ​ന്‍റ് ബൈ ​വി​രാ​ജ് ടീ​മി​നാ​യി എ​ൽ​എം​പി3 പ്രോ- ​ആം വി​ഭാ​ഗ​ത്തി​ലാ​ണ് അ​ജി​ത് കു​മാ​ർ മ​ത്സ​രി​ക്കു​ന്ന​ത്. ഫ്ര​ഞ്ച് ഡ്രൈ​വ​ർ റൊ​മെ​യ്ൻ വോ​സ്‌​നി​യാ​ക്കി​നൊ​പ്പ​മാ​ണ് ന​മ്പ​ർ 16 ലി​ജി​യ​ർ കാ​റി​ൽ അ​ജി​ത് റേ​സി​നി​റ​ങ്ങു​ന്ന​ത്. മു​ൻ ഫോ​ർ​മു​ല വ​ൺ ഡ്രൈ​വ​ർ ന​രേ​ൻ കാ​ർ​ത്തി​കേ​യ​ൻ, ആ​ദി​ത്യ പ​ട്ടേ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​വും സി​ൽ​വ​ർ‌​സ്റ്റോ​ണി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്.

ത​മി​ഴ്നാ​ട്ടി​ൽ ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള മോ​ട്ടോ​ർ സ്‌​പോ​ർ​ട്‌​സ് സി​റ്റി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബ്രി​ട്ട​നി​ലെ മോ​ട്ടോ​ർ റേ​സിം​ഗ് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ പ​ഠി​ക്കു​ക എ​ന്ന ല​ക്ഷ്യം കൂ​ടി വി​ജ​യ്‌​യു​ടെ യു.​കെ. സ​ന്ദ​ർ​ശ​ന​ത്തി​നു​ണ്ട്.

Latest News

Corehub Up