വിജയ്, അജിത്ത്
ബ്രിട്ടനിൽ നടക്കുന്ന ലെ മാൻസ് കപ്പ് അന്തർദേശീയ കാർ റേസിംഗ് മത്സരത്തിൽ മുഖ്യാതിഥി തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ്.
ശനിയാഴ്ച സിൽവർസ്റ്റോൺ ട്രാക്കിൽ നടക്കുന്ന റേസ് വിജയ് ഫ്ലാഗ് ഓഫ് ചെയ്യും. ലെ മാൻസ് കപ്പിന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം.
സിൽവർ സ്റ്റോൺ റൗണ്ടിൽ 44 കാറുകൾ അണിനിരക്കുന്ന ഗ്രിഡിനാവും വിജയ് ഫ്ലാഗ് ഓഫ് നിർവഹിക്കുക. നടൻ അജിത് കുമാർ പങ്കെടുക്കുന്ന രണ്ടുമണിക്കൂർ ദൈർഘ്യമുള്ള മത്സരമാണ് വിജയ് ഫ്ലാഗ് ഓഫ് ചെയ്യുക എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.
അജിത് റെഡ്ആന്റ് ബൈ വിരാജ് ടീമിനായി എൽഎംപി3 പ്രോ- ആം വിഭാഗത്തിലാണ് അജിത് കുമാർ മത്സരിക്കുന്നത്. ഫ്രഞ്ച് ഡ്രൈവർ റൊമെയ്ൻ വോസ്നിയാക്കിനൊപ്പമാണ് നമ്പർ 16 ലിജിയർ കാറിൽ അജിത് റേസിനിറങ്ങുന്നത്. മുൻ ഫോർമുല വൺ ഡ്രൈവർ നരേൻ കാർത്തികേയൻ, ആദിത്യ പട്ടേൽ എന്നിവരടങ്ങുന്ന സംഘവും സിൽവർസ്റ്റോണിൽ മത്സരിക്കുന്നുണ്ട്.
തമിഴ്നാട്ടിൽ ലോകോത്തര നിലവാരമുള്ള മോട്ടോർ സ്പോർട്സ് സിറ്റി യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനിലെ മോട്ടോർ റേസിംഗ് അടിസ്ഥാനസൗകര്യങ്ങൾ പഠിക്കുക എന്ന ലക്ഷ്യം കൂടി വിജയ്യുടെ യു.കെ. സന്ദർശനത്തിനുണ്ട്.
Tags : Vijay Ajith Car Racing Flag Off London