കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് മർദിച്ചെന്ന തടവുകാരന്റെ പരാതിയിൽ ജയിൽ ഉദ്യോഗസ്ഥനെതിരേ കോടതി നിർദേശ പ്രകാരം പൊലിസ് കേസെടുത്തു. സെൻട്രൽ ജയിലിലെ ഡി ബ്ലോക്കിലെ കാപ്പ തടവുകാരൻ ജലാലുദ്ദീന്റെ പരാതയിൽ പ്രിസൺ ഓഫിസർ ജിഷ്ണുവിനെതിരെയാണ് ടൗൺ പൊലിസ് കേസെടുത്തത്.
ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ തന്നെയും സഹതടവുകാരായ അതുൽ കൃഷ്ണ, ഷാബിദ്, അക്ഷയ്, ഹാരിസ് എന്നിവരെ സെല്ലിനകത്തുവച്ച് മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ ജയിൽ ജീവനക്കാരെ മർദിച്ചതായ പരാതിയിലും പൊലിസ് കേസെടുത്തിരുന്നു. ഈ സംഭവത്തിൽ ടൗൺ പൊലിസ് ജയിലിലെത്തി തടവുകാരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ജൂൺ 30 നായിരുന്നു കേസിനാസ്പദമായ സംഭവം.