ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സിബിഎഫ്സി) പുനഃസംഘടിപ്പിച്ചു.
പ്രിയദര്‍ശനും ബോളിവുഡ് താരങ്ങളായ പ്രീതി സിന്റയും സുനില്‍ ഷെട്ടിയും ഉള്‍പ്പെടെ 18 പേരെ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മൂന്ന് വര്‍ഷമാണ് കാലാവധി.
വിനോദ് അനുപം, മനോജ് ജോഷി, അഭിഷേക് ജെയിന്, റിക്കി കെജ്, ഹന്സ്രാജ് ഹാന്‍സ്, സുപ്രിയ യാര്‍ലഗദ്ദ, യതീന്ദ്ര മിശ്ര, രൂപാലി ഗാംഗുലി, നീല മധബ് പാണ്ഡെ, പങ്കജ് ത്രിപാഠി, പ്രൊസെന്‍ജിത് ചാറ്റര്‍ജി, പല്ലവി ജോഷി, നിഷിഗന്ധ വാഡ്, വാമന്‍ കേന്ദ്രേ, രമേഷ് പതേങ്ക എന്നിവരാണ് മറ്റ് അംഗങ്ങള്‍.