Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chapter

America

ഗു​രു അ​ഞ്ജ​ലി മു​ര​ളീ​ധ​ര​ന് അ​വാ​ർ​ഡ് ന​ൽ​കി ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​റ​ർ

 

ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ​ൻ ശാ​സ്ത്രീ​യ ക​ലാ​രം​ഗ​ത്തെ സ​മ​ർ​പ്പി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ക​ലാ​പാ​ര​മ്പ​ര്യ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നും പ്ര​ചാ​ര​ണ​ത്തി​നും ന​ൽ​കി​യ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി പ്ര​ശ​സ്‌​ത ന​ർ​ത്ത​കി​യും അ​ധ്യാ​പി​ക​യും ശി​വ മു​ര​ളി ക​ലാ​ക്ഷേ​ത്ര​യു​ടെ സ്ഥാ​പ​ക​യും ഡ​യ​റ​ക്‌​ട​റു​മാ​യ ഗു​രു അ​ഞ്ജ​ലി മു​ര​ളീ​ധ​ര​ന് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​റി​ന്‍റെ ഡി​സ്റ്റി​ങ്ക്വി​ഷ്‌​ഡ് ആ​ർ​ട്ടി​സ്റ്റ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

ഓ​ഗ​സ്റ്റ് 29ന്ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നി​ബ​ന്ധി​ച്ചു ന​ട​ന്ന പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​ൽ കേ​ര​ള നി​യ​മ​സ​ഭാ ചീ​ഫ് വി​പ്പും തൊ​ടു​പു​ഴ എം​എ​ൽ​എ​യു​മാ​യ അ​പു ജോ​ൺ ജോ​സ​ഫ്, ഗു​രു അ​ഞ്ജ​ലി മു​ര​ളീ​ധ​ര​ന് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.

ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ സാ​ബു സ്‌​ക​റി​യ, പ്ര​സി​ഡ​ന്റ് സു​മോ​ദ് തോ​മ​സ് നെ​ല്ലി​കാ​ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൈ​നാ​ൻ മ​ത്താ​യി, ട്ര​ഷ​റ​ർ തോ​മ​സ്‌​കു​ട്ടി വ​ർ​ഗീ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ചെ​ന്നൈ​യി​ലെ പ്ര​ശ​സ്‌​ത​മാ​യ ക​ലാ​ക്ഷേ​ത്ര ഫൗ​ണ്ടേ​ഷ​നി​ൽ നി​ന്ന് സ്വ​ർ​ണ​മെ​ഡ​ലോ​ടെ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യ ഗു​രു അ​ഞ്ജ​ലി മു​ര​ളീ​ധ​ര​ൻ ക​ഴി​ഞ്ഞ 33 വ​ർ​ഷ​മാ​യി ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, ക​ർ​ണാ​ട​ക സം​ഗീ​തം എ​ന്നീ ക​ലാ​രൂ​പ​ങ്ങ​ളു​ടെ പ​ഠ​നം, അ​ധ്യാ​പ​നം, അ​വ​ത​ര​ണം, ക​ലാ പ്ര​ചാ​ര​ണം എ​ന്നി​വ​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.​നൃ​ത്ത-​സം​ഗീ​ത രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​റ​മെ മ​ല​യാ​ള ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക എ​ന്ന നി​ല​യി​ലും ഗു​രു അ​ഞ്ജ​ലി ശ്ര​ദ്ധേ​യ​മാ​യ സാ​ന്നി​ധ്യ​മാ​ണ്. ‘ലൗ​ഡ് സ്‌​പീ​ക്ക​ർ', 'കാ​മ​ൽ സ​ഫാ​രി' തു​ട​ങ്ങി​യ മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലും ‘യു​വ്' ആ​ൽ​ബ​ത്തി​ലും അ​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​ട്ടു​ണ്ട്.

പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ എ​ക്സ്റ്റ​ൺ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ശി​വ മു​ര​ളി ക​ലാ​ക്ഷേ​ത്ര​യി​ലൂ​ടെ 250-ല​ധി​കം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ ശാ​സ്ത്രീ​യ ക​ല​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി​വ​രു​ന്നു. ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, ക​ർ​ണാ​ട​ക സം​ഗീ​തം തു​ട​ങ്ങി​യ ക​ലാ​രൂ​പ​ങ്ങ​ളി​ൽ പു​തു​ത​ല​മു​റ​യെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ഇ​ന്ത്യ​ൻ ക​ലാ​പാ​ര​മ്പ​ര്യം അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ സ​ജീ​വ​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​ൽ ഗു​രു അ​ഞ്ജ​ലി​യു​ടെ പ​ങ്ക് ശ്ര​ദ്ധേ​യ​മാ​ണ്.​

നൃ​ത്ത​വും സം​ഗീ​ത​വും വി​ദ്യാ​ഭ്യാ​സ​വും സ​മ​ന്വ​യി​പ്പി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ശി​വ മു​ര​ളി ക​ലാ​ക്ഷേ​ത്ര, ഇ​ന്ത്യ​ൻ ശാ​സ്ത്രീ​യ ക​ല​ക​ളെ പു​തു​ത​ല​മു​റ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ഒ​രു പ്ര​ധാ​ന വേ​ദി​യാ​യി മാ​റി​യി​ട്ടു​ണ്ട്. പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ കു​ട്ടി​ക​ളി​ലും യു​വാ​ക്ക​ളി​ലും ഇ​ന്ത്യ​ൻ ക​ല​ക​ളോ​ടു​ള്ള താ​ൽ​പ​ര്യം വ​ള​ർ​ത്തു​ന്ന​തി​നും ക​ലാ​പാ​ര​മ്പ​ര്യ​ത്തി​ന്റെ തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഗു​രു അ​ഞ്ജ​ലി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ പ്ര​ശം​സ​നീ​യ​മാ​ണ്.

അ​മേ​രി​ക്ക​യി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ ഇ​ന്ത്യ​ൻ ശാ​സ്ത്രീ​യ ക​ല​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്കും പ്ര​ചാ​ര​ണ​ത്തി​നും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഇ​ന്ത്യ​ൻ ക​ല​യും സം​സ്‌​കാ​ര​വും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​ൽ ക​ലാ​കാ​ര​ന്മാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മു​ള്ള നി​ർ​ണാ​യ​ക പ​ങ്ക് അം​ഗീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഡി​സ്റ്റി​ങ്ക്വി​ഷ്ഡ് ആ​ർ​ട്ടി​സ്റ്റ് അ​വാ​ർ​ഡ് ന​ൽ​കി ഗു​രു അ​ഞ്ജ​ലി മു​ര​ളീ​ധ​ര​നെ ആ​ദ​രി​ച്ച​തെ​ന്ന് ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ ക​ലാ​പാ​ര​മ്പ​ര്യ​ത്തി​ന്റെ സം​ര​ക്ഷ​ണ​ത്തി​നും വ​ള​ർ​ച്ച​യ്ക്കും ഗു​രു അ​ഞ്ജ​ലി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​പു​ര​സ്കാ​രം സ്വീ​ക​രി​ച്ച ഗു​രു അ​ഞ്ജ​ലി മു​ര​ളീ​ധ​ര​നെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​രും ക​ലാ-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ക​രും അ​ഭി​ന​ന്ദി​ച്ചു. ഇ​ന്ത്യ​ൻ ശാ​സ്ത്രീ​യ ക​ല​ക​ളെ അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​നും ക​ല​യും സം​സ്കാ​ര​വും സം​ര​ക്ഷി​ക്കു​ന്ന​തി​നും ഗു​രു അ​ഞ്ജ​ലി ന​ട​ത്തു​ന്ന ദീ​ർ​ഘ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ല​ഭി​ച്ച ഈ ​അം​ഗീ​കാ​രം ഏ​റെ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. 

Latest News

Corehub Up