Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chekadi Should Be

Wayanad

പാ​ള​ക്കൊ​ല്ലി ചേ​കാ​ടി റോ​ഡ് വീ​തി കൂ​ട്ടി ടാ​ര്‍ ചെ​യ്യ​ണ​മെ​ന്ന്

പു​ല്‍​പ്പ​ള്ളി: പാ​ള​ക്കൊ​ല്ലി-​ചേ​കാ​ടി റോ​ഡ് വീ​തി​കൂ​ട്ടി ടാ​ര്‍ ചെ​യ്യ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.ഇ​പ്പോ​ള്‍ റോ​ഡ് റീ​ടാ​ര്‍ ചെ​യ്യു​ന്ന​തി​നാ​യി ത്രി​ത​ല​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 75 ല​ക്ഷ​ത്തോ​ളം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും റോ​ഡ് പൂ​ര്‍​ണ​മാ​യി ടാ​ര്‍ ചെ​യ്യാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ള്ള റോ​ഡി​ന്‍റെ ഭൂ​രി​ഭാ​ഗ​വും വ​ന​ത്തി​നു​ള്ളി​ലൂ​ടെ​യാ​ണ്.

വ​ന​ത്തി​ലൂ​ടെ​യു​ള്ള റോ​ഡി​ന് വീ​തി കു​റ​വാ​യ​തി​നാ​ല്‍ എ​തി​രേ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് സൈ​ഡ് കൊ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. റോ​ഡ് വീ​തി​കൂ​ട്ടു​ന്ന​തി​നാ​യി വ​നം​വ​കു​പ്പ് ക​ഴി​ഞ്ഞ വ​ര്‍​ഷം റോ​ഡി​നോ​ട് ചേ​ര്‍​ന്നു​നി​ന്നി​രു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി​യി​രു​ന്നു. എ​ന്നാ​ല്‍ പു​തി​യ ടാ​റിം​ഗ് പ്ര​വൃ​ത്തി​ക്ക് എ​സ്റ്റി​മേ​റ്റ് എ​ടു​ത്ത​പ്പോ​ള്‍ റോ​ഡ് വീ​തി​കൂ​ട്ടി ടാ​ര്‍ ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​സ്റ്റി​മേ​റ്റ​ല്ല എ​ടു​ത്ത​തെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

കെ​എ​സ്ആ​ര്‍​ടി​സി ഉ​ള്‍​പ്പെ​ടെ മൂ​ന്ന് ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന റോ​ഡു​കൂ​ടി​യാ​ണി​ത്. പു​ല്‍​പ്പ​ള്ളി, മു​ള്ള​ന്‍​കൊ​ല്ലി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ള്‍ ക​ര്‍​ണാ​ട​ക​യി​ലെ മൈ​സൂ​രു, കു​ട​ക്, ഷി​മോ​ഗ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡു​കൂ​ടി​യാ​ണി​ത്.

ചേ​കാ​ടി പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​യ​തോ​ടെ ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നു പു​ല്‍​പ്പ​ള്ളി, ബ​ത്തേ​രി മേ​ഖ​ല​ക​ളി​ലേ​ക്ക് നി​ര​വ​ധി​യാ​ളു​ക​ള്‍ സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​യി​ട്ടും റോ​ഡി​നെ അ​വ​ഗ​ണി​ക്കു​ന്ന നി​ല​പാ​ടാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​ത്. റോ​ഡ് പി​ഡ​ബ്ല്യു​ഡി ഏ​റ്റെ​ടു​ത്ത് വീ​തി​കൂ​ട്ടി ലെ​വ​ലൈ​സ്ഡ് ചെ​യ്ത് ടാ​ര്‍ ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഇ​തി​നാ​യി സ​മ്മ​ര്‍​ദം ചെ​ലു​ത്ത​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം

 

Latest News

Corehub Up