Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chief Minister Kerala

പോ​സ്റ്റു​ക​ൾ നീ​ക്കാ​ൻ മെ​റ്റ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല; അ​ത്ര​യും സ്വാ​ധീ​നം ത​നി​ക്ക് മെ​റ്റ​യി​ലു​ണ്ടോ?: വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രാ​യ വാ​ർ​ത്ത​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ളും നീ​ക്കം ചെ​യ്യാ​ൻ മെ​റ്റ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ത​ന്നെ വി​മ​ർ​ശി​ക്കു​ന്ന പോ​സ്റ്റു​ക​ൾ പോ​ലും നീ​ക്കം ചെ​യ്യ​രു​തെ​ന്നും പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മെ​റ്റ​യ്ക്ക് ക​ത്ത​യ​യ്ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്ത വാ​ർ​ത്ത​ക​ൾ തി​രി​ച്ചു​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ സ​ർ​ക്കാ​രും അ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സി​എം​ഒ  കേ​ര​ള എ​ന്ന ഔ​ദ്യോ​ഗി​ക ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മാ​ത്ര​മാ​ണ് ര​ണ്ട് മാ​സ​മാ​യി മെ​റ്റ​യോ​ട് ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. 

എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ പ​രി​ഹാ​ര​മു​ണ്ടാ​യി​ട്ടി​ല്ല. മെ​റ്റ​യു​ടെ ന​യ​ത്തി​ലെ വ്യ​ത്യാ​സ​മാ​ണോ പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും രാ​ജ്യ​ത്തു​ട​നീ​ളം സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ത​ന്നെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടു​ള്ള വാ​ർ​ത്ത​ക​ളും ദൃ​ശ്യ​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളു​ടെ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ​നി​ന്ന് നീ​ക്കം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ലെ ഇ​ട​പെ​ട​ലി​നെ അ​ഭി​ന​ന്ദി​ച്ച് ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് ജെ.​നെ​റ്റോ​യു​ടെ പ്ര​സം​ഗ​വും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യം പ​റ​യ​രു​തെ​ന്ന കെ​സി​ബി​സി​യു​ടെ പോ​സ്റ്റും നീ​ക്കം ചെ​യ്ത​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഷി​ബു ബേ​ബി ജോ​ണി​നൊ​പ്പം കൊ​ല്ല​ത്ത് ക​ട​ലി​ൽ കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച വാ​ർ​ത്ത​യും മെ​റ്റ നീ​ക്കം ചെ​യ്ത​താ​യി സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

തെ​ല​ങ്കാ​ന, ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ പോ​സ്റ്റു​ക​ളും സ​മാ​ന​മാ​യി നീ​ക്കം ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്ത് പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്താ​ൽ കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ​യും വാ​യ മൂ​ടി​ക്കെ​ട്ടാ​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന ഒ​രു മൂ​ഢ​നാ​ണോ ഞാ​ൻ? അ​ത്ര​യും സ്വാ​ധീ​നം എ​നി​ക്ക് മെ​റ്റ​യി​ലു​ണ്ടോ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

Latest News

Corehub Up