കൂത്താട്ടുകുളം: കുട്ടികളുടെ സമഗ്ര ആരോഗ്യം സംബന്ധിച്ച് അവബോധം അനിവാര്യമാണെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
ദേവമാതാ ആശുപത്രിയിലെ ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററിന്റെപ്രവര്ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയെ ചാപ്ലിന് ഫാ. കുര്യാക്കോസ് നരിതൂക്കില്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ റോസ്മിന്‍ പഴയകരി അധ്യക്ഷത വഹിച്ചു. കൂത്താട്ടുകുളം നഗരസഭാ അധ്യക്ഷന്‍ റെജി ജോണ്‍, നഗരസഭ കൗണ്‍സിലര്‍ സലീമ മനോജ്, അസ്ഥിരോഗ വിദഗ്ധന്‍ ഡോ. അനില്‍ ജോണ്‍, റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് ശാലിനി സിസിലി അഗസ്ത്യന്, അഡ്വ. ബോബന് വര്‍ഗീസ്, ലാല്സണ് ജെ. പുതുമനത്തൊട്ടി, ബെന്നി കോച്ചേരി എന്നിവര്‍ പ്രസംഗിച്ചു.