Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chooralmala Landslide Disaste

Malappuram

ചൂ​ര​ല്‍​മ​ല ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ന് നാ​ളെ ര​ണ്ടു വ​യ​സ്

എ​ട​ക്ക​ര: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം ന​ട​ന്ന​ത് വ​യ​നാ​ട് ജി​ല്ല​യി​ലാ​ണെ​ങ്കി​ലും അ​തി​ന്‍റെ വ്യാ​പ്തി​യു​ടെ നേ​ര്‍ സാ​ക്ഷി​ക​ളാ​കേ​ണ്ടി​വ​ന്ന​ത് മു​പ്പ​ത് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ചാ​ലി​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ലു​ള്ള​വ​രാ​യി​രു​ന്നു. ചാ​ലി​യാ​ര്‍ പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി വെ​ള്ളം ക​ല​ങ്ങി മ​റി​ഞ്ഞ് തീ​ര​ങ്ങ​ളി​ല്‍ ചേ​ത​ന​യ​റ്റ മൃ​ത​ദേ​ഹ​ങ്ങ​ളും ശ​രീ​ര​ഭാ​ഗ​ങ്ങ​ളും വി​ത​റി മൃ​ത​വാ​ഹി​നി​യാ​യി അ​ന്ന് ചാ​ലി​യാ​ര്‍ മാ​റി. ജൂ​ലൈ 30ന് ​പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ങ്ങ​ള്‍ പി​ടി​ക്കാ​ൻ പോ​യ മു​ണ്ടേ​രി വാ​ണി​യം​പു​ഴ ഊ​രി​ലെ ആ​ദി​വാ​സി​ക​ളാ​ണ് ആ​ദ്യ​മാ​യി മൃ​ത​ദേ​ഹ​ങ്ങ​ള്‍ കാ​ണു​ന്ന​ത്. തു​ട​ര്‍​ന്ന് ചാ​ലി​യാ​റി​ന്‍റെ വി​വി​ധ ക​ട​വു​ക​ളി​ലും തീ​ര​ങ്ങ​ളി​ലും ത​ല​യ​റ്റ​തും കൈ​കാ​ലു​ക​ള്‍ അ​റ്റ​തും ഉ​ട​ലു​ക​ള്‍ വേ​ര്‍​പ്പെ​ട്ട​തു​മാ​യ നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​ടി​ഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ​തോ​ടെ പോ​ലീ​സും അ​ഗ്‌​നി​ര​ക്ഷാ സേ​ന​യും വി​വി​ധ വ​കു​പ്പു​ക​ളും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും മു​ണ്ടേ​രി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി. വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ ചാ​ലി​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ല്‍ ചേ​ത​ന​യ​റ്റ മൃ​ത​ദേ​ഹ​ങ്ങ​ളും മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ളും ചി​ന്ന​ഭി​ന്ന​മാ​യി കി​ട​ക്കു​ന്ന കാ​ഴ്ച ക​ര​ള​ലി​യി​ക്കു​ന്ന​താ​യി​രു​ന്നു. ദു​ര​ന്ത​ത്തി​ല്‍ നാ​മാ​വ​ശേ​ഷ​മാ​യ വെ​ള്ളാ​ര്‍​മ​ല സ്‌​കൂ​ളി​ലെ കു​രു​ന്നു​ക​ളു​ടെ ബാ​ഗു​ക​ളും ന​ന​ഞ്ഞ് കു​തി​ര്‍​ന്ന പു​സ്ത​ക​ങ്ങ​ളും കു​ഞ്ഞു​ടു​പ്പു​ക​ളും ക​ളി​പ്പാ​ട്ട​ങ്ങ​ളും തീ​ര​ങ്ങ​ളി​ല്‍ ചി​ത​റി​ക്കി​ട​ക്കു​ന്ന കാ​ഴ്ച​ക​ള്‍ മ​ല​യോ​ര ജ​ന​ത​യു​ടെ ക​ര​ള​ലി​യി​ച്ചു.

പി​ന്നീ​ട് ചാ​ലി​യാ​റി​ന്‍റെ സൂ​ചി​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം മു​ത​ല്‍ നി​ല​മ്പൂ​ര്‍ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ന്ന തെ​ര​ച്ചി​ലി​ല്‍ പൊ​ന്ത​ക​ളി​ലും മ​ര​ങ്ങ​ളി​ലും പാ​റ​ക്കെ​ട്ടു​ക​ളി​ലും ഉ​ട​ക്കി​ക്കി​ട​ന്ന നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. വാ​ണി​യം​പു​ഴ, ഇ​രു​ട്ടു​കു​ത്തി, മു​ണ്ടേ​രി ക​മ്പി​പ്പാ​ലം, മു​ക്കം, അ​മ്പു​ട്ടാ​ന്‍​പൊ​ട്ടി, കു​നി​പ്പാ​ല, മ​ച്ചി​ക്കൈ, ഭൂ​ദാ​നം, വെ​ള്ളി​ല​മാ​ട്, പ​ന​ങ്ക​യം, ഉ​പ്പ​ട ഗ്രാ​മം, പൂ​ക്കോ​ട്ടു​മ​ണ്ണ, ചു​ങ്ക​ത്ത​റ, കൈ​പ്പി​നി, നി​ല​മ്പൂ​ര്‍ ചാ​ലി​യാ​ര്‍​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഏ​റ്റ​വു​മ​ധി​കം മൃ​ത​ദേ​ഹ​ങ്ങ​ള്‍ ല​ഭി​ച്ച​ത്.

കേ​ന്ദ്ര സേ​ന​യാ​യ എ​ന്‍​ഡി​ആ​ര്‍​എ​ഫ്, കേ​ര​ള പോ​ലീ​സ്, അ​ഗ്‌​നി ര​ക്ഷാ സേ​ന, വി​വി​ധ റ​സ്‌​ക്യു സേ​ന​ക​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. മ​റ്റ് മാ​ര്‍​ഗ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഉ​ടു​മു​ണ്ട് അ​ഴി​ച്ച് മൃ​ത​ദേ​ഹ​ങ്ങ​ള്‍ പൊ​തി​ഞ്ഞ് തോ​ളി​ലേ​റ്റി കി​ലോ​മീ​റ്റ​റു​ക​ള്‍ വ​ന​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച് പു​ഴ മു​റി​ച്ച് ക​ട​ക്കാ​നാ​യി ച​ങ്ങാ​ടം തു​ഴ​ഞ്ഞു​മാ​ണ് സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍​ക്കൊ​പ്പം ജ​ന​ങ്ങ​ള്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​ത്.

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം

എ​ട​ക്ക​ര: സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍​ക്കൊ​പ്പം ജ​ന​ങ്ങ​ള്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ്ട്ടത് ഉ​രു​ള്‍​ദു​ര​ന്ത​ത്തി​ലെ ച​രി​ത്ര​സം​ഭ​വ​മാ​ണ്. ഒ​രു മാ​സ​ത്തി​ലേ​റെ ചാ​ലി​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ല്‍ യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കം ചെ​യ്തുവ​രെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ വി​വി​ധ ഭ​ഗ​ങ്ങ​ളി​ല്‍നി​ന്നാ​യി 80 മൃ​ത​ദേ​ഹ​ങ്ങ​ളും 176 ശ​രീ​ര ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ല്‍ 41 പു​രു​ഷ​ന്മാ​രും 32 സ്ത്രീ​ക​ളും മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ളും നാ​ല് പെ​ണ്‍​കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.


വേദനിച്ച് നി​ല​മ്പൂ​രി​ന്‍റെ മനസ്

മ​ണ്ണാ​ഴ​ങ്ങ​ളി​ല്‍ പു​ത​ഞ്ഞ് ഇ​നി​യും ക​ണ്ടെ​ത്താ​നാ​കാ​തെ നി​ര​വ​ധി മ​നു​ഷ്യ​ജീ​വ​നു​ക​ള്‍ ചാ​ലി​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ല്‍ ഇ​നി​യു​മു​ണ്ടാ​കു​മെ​ന്നാ​ണ് അ​നു​മാ​നം. വ​യ​നാ​ട് ജി​ല്ല​യി​ലെ മേ​പ്പാ​ടി, ചൂ​ര​ല്‍​മ​ല, മു​ണ്ട​ക്കൈ ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ല​വ​ര്‍​ഷം തി​മി​ര്‍​ക്കു​മ്പോ​ള്‍ നി​ല​മ്പൂ​രി​ന്‍റെ മ​ന​സാ​ണ് ആ​ശ​ങ്ക​യി​ലാ​ഴു​ന്ന​ത്. ര​ണ്ട് വ​ര്‍​ഷ​ത്തി​ന് ശേ​ഷം ഇ​രു​ട്ടു​കു​ത്തി ക​ട​വി​ല്‍ ചാ​ലി​യാ​ര്‍ പു​ഴ​യ്ക്ക് കു​റു​കേ പാ​ലം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ​താ​ണ് ജ​ന​ങ്ങ​ളു​ടെ ഏ​ക ആ​ശ്വാ​സം.

Latest News

Corehub Up