Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chottanikkara

മു​ട്ടി​ൽ മ​രം​മു​റി കേ​സ്: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​ർ​ക്ക് തി​രി​ച്ച​ടി; ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചു

കൊ​ച്ചി: മു​ട്ടി​ൽ മ​രം​മു​റി കേ​സി​ൽ പ്ര​തി​ക​ളാ​യ അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചു. തു​ട​ർ​ച്ച​യാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ചോ​റ്റാ​നി​ക്ക​ര മ​ജി​സ്ട്രേ​റ്റ് കോ​ട​തി റോ​ജി എം. ​അ​ഗ​സ്റ്റി​ൻ, ആ​ന്‍റോ അ​ഗ​സ്റ്റി​ൻ, ജോ​സ്കു​ട്ടി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്.

അ​ടു​ത്ത18​ന് കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ക​ഴി​ഞ്ഞ ആ​റി​നും പ​ത്തി​നും കേ​സ് പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​തി​ക​ൾ ഹാ​ജ​രാ​യി​രു​ന്നി​ല്ല. തു​ട​ർ​ച്ച​യാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ട​തി ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്. 2021ലാ​ണ് എ​റ​ണാ​കു​ളം ക​രി​മു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​ബാ​ർ ടിം​ബ​ർ സ്ഥാ​പ​ന ഉ​ട​മ എം.​എം. അ​ലി​യാ​ർ അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്.

വ​യ​നാ​ട്ടി​ൽ നി​ന്ന് മു​റി​ച്ച ഈ​ട്ടി മ​ര​ങ്ങ​ൾ ക​രി​മു​ക​ളി​ലെ അ​ലി​യാ​റി​ന്‍റെ മ​ല​ബാ​ർ ടിം​ബ​ർ സ്ഥാ​പ​ന​ത്തി​ലാ​ണ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ത​നി​ക്ക് വി​ൽ​പ്പ​ന ന​ട​ത്തി​യ മ​ര​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ച​വ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ലി​യാ​ർ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്നാ​ണ് അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ‌‌

കേ​സി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ൾ ചോ​റ്റാ​നി​ക്ക​ര മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ്ര​തി​ക​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ൻ​ഡ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. മ​രം കൊ​ണ്ടു​പോ​കാ​ന്‍ പ്ര​ത്യേ​ക പാ​സാ​യ ഫോം 3 ​ആ​വ​ശ്യ​മി​ല്ലെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ വാ​ദം. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും പ്ര​തി​ക​ളു​ടെ ഹ​ര്‍​ജി ത​ള്ളി​യി​രു​ന്നു.

Latest News

Corehub Up