x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചോറ്റാനിക്കരയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

കൊച്ചി ബ്യൂറോ
Published: May 11, 2026 01:39 PM IST | Updated: May 11, 2026 01:39 PM IST

കൊച്ചി: എറണാകുളം ചോറ്റാനിക്കരയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ഞായറാഴ്ച രാത്രിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിന്‍റെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഓട്ടോറിക്ഷയുടെ ഭാഗങ്ങള്‍ മുറിച്ചു മാറ്റിയാണ് പുറത്തെടുത്തത്. പരിക്കേറ്റയാളെ ഉടന്‍ തന്നെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. അപകടം നടന്ന സാഹചര്യം പോലീസ് പരിശോധിച്ചു വരികയാണ്.

Tags : Car Accident Chottanikkara

Recent News

Corehub Up