Kerala
തിരുവനന്തപുരം: എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന നിർദേശവുമായി എക്സൈസ് കമ്മീഷണർ എം.ആർ. അജിത്കുമാർ.
മന്ത്രിയുടെ പരിപാടി നടക്കുന്ന ജില്ലകളിലെല്ലാം അതത് ജില്ലകളിലെ ഉദ്യോഗസ്ഥർ മന്ത്രിക്ക് എസ്കോർട്ട് നൽകണം . ബുധനാഴ്ച ചേർന്ന ഡെപ്യൂട്ടി കമ്മീഷണർമാരുടെയും ജോയിന്റ് കമ്മീഷണർമാരുടെയും യോഗത്തിലാണ്
ഹോട്ടലിലോ ഗസ്റ്റ് ഹൗസിലോ മന്ത്രി താമസിച്ചാലും ഉദ്യോഗസ്ഥരും വാഹനവും ഉണ്ടാകണമെന്നും നിർദേശത്തിൽ പറയുന്നു.
അതേസമയം, എക്സൈസ് കമ്മീഷണറുടെ നിർദേശം വകുപ്പു മന്ത്രി അറിയാതെയെന്നാണ് വിവരം. എക്സൈസ് കമ്മീഷണറുടെ നിർദേശത്തെക്കുറിച്ച് അറിയില്ലെന്നും അങ്ങനെയൊരു ഉത്തരവിന് സാധ്യതയുമില്ലെന്നാണ് എക്സൈസ് മന്ത്രിയുടെ ഓഫിസിന്റെ പ്രതികരണം.
National
ന്യൂഡൽഹി: മലയാളിയായ പി.ആർ. രമേശ് കേന്ദ്ര വിവരാവകാശ കമ്മീഷ്ണർ ആയി നിയമിതനായി. ഓപ്പൺ മാഗസിൻ മാനേജിംഗ് അദ്ദേഹം,
ആദ്യമായാണ് ഒരു മലയാളി ഈ പദവിയിൽ നിയമിതനാകുന്നത്. തിരുവല്ല മണ്ണൻകരച്ചിറയിൽ പുത്തൂർ കുടുംബാംഗമാണ് രമേശ്.
പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. എക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്റർ ആയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിൽ സീനിയർ എഡിറ്ററായ ഭാരതി ജെയ്ൻ ആണ് ഭാര്യ.
Movies
ഭരത്ചന്ദ്രൻ ഐപിഎസ് വീണ്ടും പ്രേക്ഷകർക്കു മുന്നിൽ ജനുവരിയിൽ എത്തുന്നു. നൂതന സാങ്കേതിക മികവിൽ 4k അറ്റ്മോസിൽ റീ മാസ്റ്റർ ചെയ്തു കൊണ്ടാണ് കമ്മീഷണർ എത്തുന്നത്.
രൺജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കമ്മീഷണർ. സുരേഷ് ഗോപി എന്ന നടനെ സൂപ്പർ താര പദവിയിലേക്ക് നയിച്ച കഥാപാത്രം കൂടിയായിരുന്നു ഭരത് ചന്ദ്രൻ ഐപിഎസ്.
സുനിതാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണിയാണ് ഈ ചിത്രം നിർമിച്ചത്. രതീഷ്, ശോഭന, രാജൻ പി.ദേവ്, വിജയ രാഘവൻ, ബൈജു സന്തോഷ്,ഗണേഷ് കുമാർ തുടങ്ങിയ പ്രമുഖ താരങ്ങളും. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
പുതിയ കമ്മീഷണറിൽ പശ്ചാത്തല സംഗീതം പുനരാവിഷ്ക്കാരം നടത്തിയിരിക്കുന്നത് ബെന്നി ജോൺസാണ്. സംഗീതം - രാജാമണി. ഛായാഗ്രഹണം -ദിനേശ് ബാബു. എഡിറ്റിംഗ്- എൽ. ഭൂമിനാഥൻ. കലാസംവിധാനം - ബോബൻ.
4K റീമാസ്റ്ററിംഗ് നിർമാണം -ഷൈൻ വി.എ., മെല്ലി വി.എ.,ലൈസൺ ടി.ജെ. ഡിസ്ടി ബ്യൂഷൻ ഹെഡ് - ഹർഷൻ ടി. കളറിംഗ്- ഷാൻ ആഷിഫ്, അറ്റ്മോസ് മിക്സിംഗ് - ഹരി നാരായണൻ. മാർക്കറ്റിംഗ്- ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ. പിആർഒ-വാഴൂർ ജോസ്.
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ അക്രമങ്ങളുണ്ടായാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞ വ്യാഴാഴ്ച ജന് സുരാജ് പാര്ട്ടി പ്രവര്ത്തകന് ദുലാര്ചന്ദ് യാദവ് വെടിയേറ്റു കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷണറുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നത്.
എല്ലാ വോട്ടർമാർക്കും സമാധാനപരമായും സ്വതന്ത്രമായും സുതാര്യമായും വോട്ട് ചെയ്യാൻ സാധിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ സജ്ജമാണെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.
അതേസമയം ദുലാര്ചന്ദ് യാദവിന്റെ കൊലപാതകത്തിൽ ജെഡിയു സ്ഥാനാര്ഥിയും മുന് എംഎല്എയുമായ അനന്ത് സിംഗ് അറസ്റ്റിലായി. ഞായറാഴ്ച പുലര്ച്ചെയാണ് അനന്ത് സിംഗിനെ ബാര്ഹിലെ വീട്ടില്നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ കൂട്ടാളികളായ മണികാന്ത് ഠാക്കൂര്, രഞ്ജീത് റാം എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബന്ധുവും മൊകാമ മണ്ഡലത്തിലെ ജന് സുരാജ് പാര്ട്ടി സ്ഥാനാര്ഥിയുമായ പ്രിയദര്ശി പീയുഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില് പങ്കെടുക്കുന്നതിനിടെയാണ് ദുലാര് ചന്ദ് യാദവ് കൊല്ലപ്പെട്ടത്.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിലേക്ക്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ വിവേക് ജോഷി, എസ്.എസ്. സന്ധു എന്നിവർ ദ്വിദിന സന്ദർശനത്തിനായി ഇന്ന് പാറ്റ്നയിലെത്തും.
243 അംഗ ബിഹാർ നിയമസഭയുടെ കാലാവധി അടുത്തമാസം 22 ന് അവസാനിക്കുകയാണു. വിവിധ ഘട്ടങ്ങളിലായി ഈ മാസം അവസാനവും അടുത്തമാസം ആദ്യവുമായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് ധാരണ.
തീയതി പ്രഖ്യാപിക്കും മുന്പുള്ള സംസ്ഥാനസന്ദർശനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴ്വഴക്കങ്ങളിലൊന്നാണ്.