Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Complaints

Kannur

മ​ഞ്ഞ​ളാം​പു​റത്ത് ല​ഹ​രി ഉ​പ​യോ​ഗ​വും മാ​ലി​ന്യം തള്ളലും വ്യാപകമെന്ന് പരാതി

കേ​ള​കം: മ​ഞ്ഞ​ളാം​പു​റം ഹോ​മി​യോ ആ​ശു​പ​ത്രി-​മൂ​ർ​ച്ചി​ല​ക​വ് അ​മ്പ​ലം റോ​ഡി​ലെ ക​ലു​ങ്ക് എ​ന്നീ പ​രി​സ​ര​ങ്ങ​ൾ ല​ഹ​രി ഉ​പ​യോ​ഗ​വും മാ​ലി​ന്യം ത​ള്ള​ലും വ്യാ​പ​ക​മെ​ന്ന് പ​രാ​തി.

സ​ന്ധ്യ മ​യ​ങ്ങു​ന്ന​തോ​ടെ ഈ ​പ്ര​ദേ​ശം ല​ഹ​രി സം​ഘ​ങ്ങ​ളു​ടെ പി​ടി​യി​ലാ​വു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.അ​മ്പ​ലം, ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന യാ​ത്രി​ക​ർ​ക്കാ​ണ് ഇ​ത് ദു​രി​ത​മാ​കു​ന്ന​ത്. മ​ദ്യ​പാ​ന​ത്തി​ന് ശേ​ഷം കു​പ്പി​ക​ളും മ​റ്റ് പ്ലാ​സ്റ്റി​ക് അ​വ​ശി​ഷ്ട​ങ്ങ​ളും സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​താ​ണ് മാ​ലി​ന്യ പ്ര​ശ്നം രൂ​ക്ഷ​മാ​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും, തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച് വെ​ളി​ച്ചം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

Latest News

Corehub Up