മഞ്ഞളാംപുറം ഹോമിയോ ആശുപത്രി-മൂർച്ചിലകവ് അമ്പലം റോഡിൽ ഉള്ള കലുങ്ക് പരിസരം മദ്യക്കുപ്പികളും മറ്റ് മാലിന്യങ്ങളും തോട്ടിൽ തള്ളിയ നിലയിൽ.
കേളകം: മഞ്ഞളാംപുറം ഹോമിയോ ആശുപത്രി-മൂർച്ചിലകവ് അമ്പലം റോഡിലെ കലുങ്ക് എന്നീ പരിസരങ്ങൾ ലഹരി ഉപയോഗവും മാലിന്യം തള്ളലും വ്യാപകമെന്ന് പരാതി.
സന്ധ്യ മയങ്ങുന്നതോടെ ഈ പ്രദേശം ലഹരി സംഘങ്ങളുടെ പിടിയിലാവുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.അമ്പലം, ആശുപത്രി എന്നിവിടങ്ങളിലേക്കും പോകുന്ന യാത്രികർക്കാണ് ഇത് ദുരിതമാകുന്നത്. മദ്യപാനത്തിന് ശേഷം കുപ്പികളും മറ്റ് പ്ലാസ്റ്റിക് അവശിഷ്ടങ്ങളും സമീപത്തെ തോട്ടിലേക്ക് വലിച്ചെറിയുന്നതാണ് മാലിന്യ പ്രശ്നം രൂക്ഷമാക്കുന്നത്. പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും, തെരുവുവിളക്കുകൾ സ്ഥാപിച്ച് വെളിച്ചം ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
Tags : Complaints nattuvishesham local news