x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​​രു​​ത്തി-​​മു​​ള​​യ്ക്കാം​​തു​​രു​​ത്തി-​​വാ​​ല​​ടി റൂ​​ട്ടി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍​നി​​ന്നു​​ള്ള ബ​​സ്‌ സ​​ര്‍​വീ​​സു​​ക​​ള്‍ ഇ​​ന്നാ​​രം​​ഭി​​ക്കും


Published: July 3, 2026 07:39 AM IST | Updated: July 3, 2026 07:39 AM IST

ച​​ങ്ങ​​നാ​​ശേ​​രി: തു​​രു​​ത്തി-​​മു​​ള​​യ്ക്കാം​​തു​​രു​​ത്തി-​​വാ​​ല​​ടി റൂ​​ട്ടി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍​നി​​ന്നു​​ള്ള കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് സ​​ര്‍​വീ​​സു​​ക​​ള്‍ ഇ​​ന്നു രാ​​വി​​ലെ മു​​ത​​ല്‍ ആ​​രം​​ഭി​​ക്കും. ബ​​സ് സ​​ര്‍​വീ​​സ് പു​​ന​​രാ​​രം​​ഭി​​ക്കാ​​ന്‍ കെ​​എ​​സ്ടി​​പി എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍​ജി​​നി​​യ​​ര്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി അ​​ധി​​കൃ​​ത​​ര്‍​ക്ക് രേ​​ഖാ​​മൂ​​ലം നി​​ര്‍​ദേ​​ശം ന​​ല്‍​കി​​യ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണി​​ത്. കോ​​ട്ട​​യം ഡി​​പ്പോ​​യി​​ല്‍​നി​​ന്നു​​ള്ള ബ​​സ് സ​​ര്‍​വീ​​സു​​ക​​ള്‍ ഇ​​ന്ന​​ലെ ആ​​രം​​ഭി​​ച്ചി​​രു​​ന്നു.

മു​​ള​​യ്ക്കാം​​തു​​രു​​ത്തി​​ക്കും വാ​​ല​​ടി​​ക്കു​​മി​​ട​​യി​​ല്‍ ഒ​​രു കി​​ലോ​​മീ​​റ്റ​​റോ​​ളം ദൂ​​രം റോ​​ഡ് സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മ​​ല്ലെ​​ന്ന് റൂ​​ട്ട് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ ച​​ങ്ങ​​നാ​​ശേ​​രി ഡി​​പ്പോ അ​​ധി​​കൃ​​ത​​ര്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​ട്ടു​​ണ്ട്. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഗ​​ട്ട​​റു​​ക​​ള്‍ നി​​ക​​ത്തി റോ​​ഡ് സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മാ​​ക്കി വാ​​ഹ​​ന​​യാ​​ത്ര സു​​ര​​ക്ഷി​​ത​​മാ​​ക്കാ​​ന്‍ നി​​ര്‍​മാ​​ണ​​ജോ​​ലി​​ക​​ള്‍ ഏ​​റ്റെ​​ടു​​ത്തു ന​​ട​​ത്തു​​ന്ന ക​​രാ​​റു​​കാ​​ര​​ന്‍ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

കെ​​എ​​സ്ടി​​പി അ​​നു​​മ​​തി ന​​ല്‍​കി​​യാ​​ല്‍ തു​​രു​​ത്തി-​​മു​​ള​​യ്ക്കാം​​തു​​രു​​ത്തി-​​വാ​​ല​​ടി റൂ​​ട്ടി​​ല്‍ സ​​ര്‍​വീ​​സു​​ക​​ള്‍ പു​​ന​​രാ​​രം​​ഭി​​ക്കു​​മെ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി കെ​​എ​​സ്ആ​​ര്‍​ടി​​സി ഡി​​പ്പോ അ​​ധി​​കൃ​​ത​​ര്‍ അറിയി​​ച്ചി​​രു​​ന്നു. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ കെ​​എ​​സ്ടി​​പി കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ ഡി​​പ്പോ​​യി​​ലെ ഡി​​ടി​​ഒ​​മാ​​ര്‍​ക്ക് ക​​ഴി​​ഞ്ഞ​​ദി​​വ​​സം നി​​ര്‍​ദേ​​ശം ന​​ല്‍​കി​​യി​​രു​​ന്നു. ഇ​​തോ​​ടെ​​യാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​ത​​ല്‍ കോ​​ട്ട​​യം ഡി​​പ്പോ​​യി​​ല്‍​നി​​ന്നു​​ള്ള സ​​ര്‍​വീ​​സു​​ക​​ള്‍ ആ​​രം​​ഭി​​ച്ച​​ത്.

റോ​​ഡ് വി​​ക​​സ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി വാ​​ല​​ടി ഒ​​ന്നാം ക​​ലു​​ങ്ക് നി​​ര്‍​മാ​​ണം ന​​ട​​ന്ന​​പ്പോ​​ള്‍ കെ​​എ​​സ്ടി​​പി നോ​​ട്ടീ​​സ് ന​​ല്‍​കി​​യ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഈ ​​റൂ​​ട്ടി​​ലെ ബ​​സ് സ​​ര്‍​വീ​​സു​​ക​​ള്‍ നി​​ര്‍​ത്തി​​വ​​ച്ച​​ത്. ഈ ​​റൂ​​ട്ടി​​ല്‍ ര​​ണ്ടു​​മാ​​സ​​ക്കാ​​ല​​മാ​​യി കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് സ​​ര്‍​വീ​​സ് നി​​ര്‍​ത്തി​​വ​​ച്ചി​​രു​​ന്ന​​തു​​മൂ​​ലം യാ​​ത്ര​​ക്കാ​​ര്‍ ദു​​രി​​ത​​പ്പെ​​ടു​​ന്ന​​താ​​യി ദീ​​പി​​ക ക​​ഴി​​ഞ്ഞ മൂ​​ന്നു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തി​​രു​​ന്നു. തു​​രു​​ത്തി-​​മു​​ള​​യ്ക്കാം​​തു​​രു​​ത്തി-​​വാ​​ല​​ടി-​​കി​​ട​​ങ്ങ​​റ-​​എ​​ട​​ത്വ-​​വീ​​യ​​പു​​രം റോ​​ഡ് നി​​ര്‍​മാ​​ണം കെ​​എ​​സ്ടി​​പി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പു​​രോ​​ഗ​​മി​​ച്ചു​​വ​​രി​​ക​​യാ​​ണ്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up