ചങ്ങനാശേരി പൗരവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 11-ാമത് മെഗാ മെരിറ്റ് ഡേ ‘നിറവ് 2026’ മഹാത്മാ ഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്
മാടപ്പള്ളി: ആധുനിക ലോകത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് നമ്മുടെ കോഴ്സുകളില്‍ വലിയ മാറ്റം വരുത്തണമെന്ന് മഹാത്മാ ഗാന്ധി സര്‍വകാലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് പറഞ്ഞു. ഭാരത സംസ്കാരത്തിന്റെ അടിത്തറയില്‍നിന്നുകൊണ്ടുതന്നെ സര്‍ക്കാരുകള്‍ കോഴ്സുകളെ സംബന്ധിച്ച് പുനരാലോചനയ്ക്കു വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങനാശേരി പൗരവേദിയുടെ നേതൃത്വത്തില്‍ പഞ്ചാത്തുകളിലെ 10,12 ക്ലാസുകളില്‍ ഫുള്‍ എ പ്ലസ് നേടിയ കുട്ടികള്‍ക്കും നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍ക്കും അവാര്‍ഡ് നല്കുന്ന മെഗാ മെറിറ്റ് ഡേ ‘നിറവ് 2026’ തെങ്ങണ ഗുഡ് ഷെപ്പേര്‍ഡ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൗരവേദി ചെയര്മാന് വി.ജെ. ലാലി അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സുനിത സതീഷ് സമ്മാനദാനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി മുഖ്യ പ്രസംഗം നടത്തി. ഫാ. പയസ് പായിക്കാട്ട്മറ്റത്തില്‍, പഞ്ചായത്ത് പ്രസിഡന്റ് സുനിമോള്‍ ചാക്കോ, മാടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു കുരീത്ര,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബിച്ചന് ഓലിക്കര, ബാങ്ക് വൈസ് പ്രസിഡന്റ് ഷിനോ ഓലിക്കര, പഞ്ചായത്തംഗം സിന്ധു, ബാബു കുട്ടന്‍ചിറ, ജസ്റ്റിന് പാലത്തിങ്കല്‍, അഭിഷേക് ബിജു, ജോജോ അലക്സ്, വി. ബാലകൃഷ്ണന് നായര്‍, വൈസ് പ്രിന്‍സിപ്പല്‍ സോണി ജോസ്, ഹെഡ്മിസ്ട്രസ് ശ്യാമ സജീവ്, പിആര്‍ഒ സ്നേഹ സൂസന് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam