x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​​ന​​തേ​​ജ​​സ് എ​​ല്‍​പി​​ആ​​ര്‍ വ​​ര്‍​മ ഓ​​ര്‍​മ​​യാ​​യി​​ട്ട് 23 വ​​ര്‍​ഷം


Published: July 3, 2026 07:35 AM IST | Updated: July 3, 2026 07:35 AM IST

എൽപിആർ വർമ

ച​​ങ്ങ​​നാ​​ശേ​​രി: പ​​റ​​ന്നു പ​​റ​​ന്നു പ​​റ​​ന്നു ചെ​​ല്ലാ​​ന്‍ പ​​റ്റാ​​ത്ത കാ​​ടു​​ക​​ളി​​ല്‍ കൂ​​ടൊ​​ന്നു​​കൂ​​ട്ടി ഞാ​​ന്‍ ഒ​​രു പൂ​​മ​​ര​​ക്കൊ​​മ്പി​​ല്‍.... ഉ​​ള്‍​പ്പെ​​ടെ നി​​ര​​വ​​ധി ഗാ​​ന​​ങ്ങ​​ള്‍​ക്ക് സം​​ഗീ​​തം പ​​ക​​ര്‍​ന്ന പ്ര​​ശ​​സ്ത സം​​ഗീ​​ത​​ജ്ഞ​​നും സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​നും ന​​ട​​നു​​മാ​​യ ഗാ​​ന​​തേ​​ജ​​സ് എ​​ല്‍​പി​​ആ​​ര്‍ വ​​ര്‍​മ ഓ​​ര്‍​മ​​യാ​​യി​​ട്ട് 23 വ​​ര്‍​ഷം. 2003 ജൂ​​ലൈ ആ​​റി​​നാ​​ണ് എ​​ൽ​​പി​​ആ​​ർ വി​​ട​​പ​​റ​​ഞ്ഞ​​ത്.

1927 ഫെ​​ബ്രു​​വ​​രി 18ന് ​​മം​​ഗ​​ളാ​​ഭാ​​യി ത​​മ്പു​​രാ​​ട്ടി​​യു​​ടെ​​യും ഒ​​ള​​പ്പ​​മ​​ണ്ണ വാ​​സു​​ദേ​​വ​​ന്‍ ന​​മ്പൂ​​തി​​രി​​യു​​ടെ​​യും മ​​ക​​നാ​​യി ജ​​നി​​ച്ചു. എ​​ട്ടാ​​മ​​ത്തെ വ​​യ​​സി​​ല്‍ എ​​ല്‍​പി​​ആ​​ര്‍ സം​​ഗീ​​തം അ​​ഭ്യ​​സി​​ച്ചു തു​​ട​​ങ്ങി. മു​​ത്ത​​യ്യ ഭാ​​ഗ​​വ​​ത​​ര്‍, ശെ​​മ്മാ​​ങ്കു​​ടി ശ്രീ​​നി​​വാ​​സ അ​​യ്യ​​ര്‍, മ​​ധു​​ര കേ​​ശ​​വ ഭാ​​ഗ​​വ​​ത​​ര്‍ എ​​ന്നി​​വ​​രു​​ടെ കീ​​ഴി​​ല്‍ പ​​രി​​ശീ​​ല​​നം നേ​​ടി ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ല്‍ നി​​ര​​വ​​ധി ക​​ര്‍​ണാ​​ട​​ക സം​​ഗീ​​ത ക​​ച്ചേ​​രി​​ക​​ള്‍ അ​​ദ്ദേ​​ഹം ന​​ട​​ത്തി.

ഒ​​ട്ടേ​​റെ മ​​ല​​യാ​​ള സി​​നി​​മ​​ക​​ള്‍​ക്കും നാ​​ട​​ക​​ങ്ങ​​ള്‍​ക്കും അ​​ദ്ദേ​​ഹം സം​​ഗീ​​തം ന​​ല്‍​കി. 20 വ​​യ​​സു മു​​ത​​ല്‍ സം​​ഗീ​​ത​​ക​​ച്ചേ​​രി​​ക​​ള്‍ അ​​വ​​ത​​രി​​പ്പി​​ച്ചുതു​​ട​​ങ്ങി​​യ എ​​ല്‍​പി​​ആ​​ര്‍, കെ​​പി​​എ​​സി, കേ​​ര​​ള തി​​യ​​റ്റേ​​ഴ്സ് തു​​ട​​ങ്ങി നി​​ര​​വ​​ധി സ​​മി​​തി​​ക​​ള്‍​ക്കു വേ​​ണ്ടിയും ഒ​​ട്ടേ​​റെ ച​​ല​​ച്ചി​​ത്ര​​ങ്ങ​​ള്‍​ക്കും സം​​ഗീ​​ത​​സം​​വി​​ധാ​​നം നി​​ര്‍​വ​​ഹി​​ച്ചു.

തൊ​​ട്ടാ​​വാ​​ടി എ​​ന്ന സി​​നി​​മ​​യ്ക്കു​​വേ​​ണ്ടി ഈ​​ണം ന​​ല്‍​കി​​യ ‘ഉ​​പാ​​സ​​ന’ എ​​ന്ന ഗാ​​ന​​വും ‘പ​​റ​​ന്നു പ​​റ​​ന്നു’ മു​​ത​​ലാ​​യ​​വ ഹി​​റ്റാ​​യ ഗാ​​ന​​ങ്ങ​​ളാ​​ണ്. മോ​​ഹ​​ന്‍​ലാ​​ല്‍ നാ​​യ​​ക​​നാ​​യ അ​​യി​​ത്തം എ​​ന്ന ചി​​ത്ര​​ത്തി​​ല്‍ നാ​​യ​​ക​​തു​​ല്യ​​നാ​​യ വേ​​ഷം അ​​ഭി​​ന​​യി​​ച്ച് ശ്ര​​ദ്ധേ​​യ​​നാ​​യി.

1969ല്‍ ​ഒ​​ള്ള​​തു​​മ​​തി എ​​ന്ന ചി​​ത്ര​​ത്തി​​ലെ ‘അ​​ജ്ഞാ​​ത സ​​ഖി ആ​​ത്മ​​സ​​ഖി’ എ​​ന്ന ഗാ​​ന​​ത്തി​​ന് മി​​ക​​ച്ച സം​​ഗീ​​ത​​സം​​വി​​ധാ​​യ​​ക​​നു​​ള്ള ദേ​​ശീ​​യ അ​​വാ​​ര്‍​ഡ് ല​​ഭി​​ച്ചു. 1978ല്‍ ​​ശാ​​സ്ത്രീ​​യ സം​​ഗീ​​ത​​ത്തി​​ന് സം​​ഗീ​​ത നാ​​ട​​ക അ​​ക്കാ​​ദ​​മി അ​​വാ​​ര്‍​ഡും 1985ല്‍ ​​മി​​ക​​ച്ച നാ​​ട​​ക സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​നു​​ള്ള സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ അ​​വാ​​ര്‍​ഡും നേ​​ടി. ക​​ര്‍​ണാ​​ട​​ക സം​​ഗീ​​ത​​ത്തി​​ന്‍റെ ആ​​ലാ​​പ​​ന ശൈ​​ലി​​യെ​​ക്കു​​റി​​ച്ചു​​ള്ള പ്ര​​ബ​​ന്ധ ര​​ച​​ന​​യി​​ലാ​​യി​​രു​​ന്നു. ഭാ​​ര്യ: മാ​​യ​​റാ​​ണി വ​​ര്‍​മ. മ​​ക്ക​​ള്‍: പ്രേം​​കു​​മാ​​ര്‍, ശോ​​ഭ വ​​ര്‍​മ, ബീ​​ന വ​​ര്‍​മ, രാ​​ജ്കു​​മാ​​ര്‍ വ​​ര്‍​മ.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up