x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ​​യു​​ടെ പ്ര​​ഥ​​മ എ​​ല്‍​പി​​ആ​​ര്‍ പു​​ര​​സ്‌​​കാ​​രം കെ.​​എ​​സ്.​​ ചി​​ത്ര​​യ്ക്ക്


Published: July 3, 2026 07:38 AM IST | Updated: July 3, 2026 07:38 AM IST

കെ.​​എ​​സ്. ചി​​ത്ര

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ അ​​ഭി​​മാ​​ന​​വും പ്ര​​ശ​​സ്ത സം​​ഗീ​​ത​​ജ്ഞ​​നും സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​നും ന​​ട​​നു​​മാ​​യ ഗാ​​ന​​ഗ​​ന്ധ​​ര്‍​വ​​ന്‍ എ​​ല്‍​പി​​ആ​​ര്‍ വ​​ര്‍​മ​​യു​​ടെ പേ​​രി​​ല്‍ ക​​ലാ-​​സാം​​സ്‌​​കാ​​രി​​ക-​​സാ​​മൂ​​ഹ്യ​​രം​​ഗ​​ത്ത് മി​​ക​​ച്ച സം​​ഭാ​​വ​​ന​​ക​​ള്‍ ന​​ല്കി​​യ വ്യ​​ക്തി​​ത്വ​​ത്തി​​നു ന​​ല്കു​​ന്ന അ​​വാ​​ര്‍​ഡി​​ന് ച​​ല​​ച്ചി​​ത്ര പി​​ന്ന​​ണി ഗാ​​യി​​ക കെ.​​എ​​സ്. ചി​​ത്ര​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.

അ​​ന്പ​​തി​​നാ​​യി​​രം രൂ​​പ​​യും പ്ര​​ശ​​സ്തി​​പ​​ത്ര​​വും ഫ​​ല​​ക​​വു​​മാ​​ണ് അ​​വാ​​ര്‍​ഡ്. എ​​ല്‍​പി​​ആ​​റി​​ന്‍റെ 23-ാംച​​ര​​മ വാ​​ര്‍​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് പു​​ര​​സ്‌​​കാ​​ര​​സ​​മ​​ര്‍​പ്പ​​ണ​​വും അ​​നു​​സ്മ​​ര​​ണ​​വും സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഒ​​മ്പ​​തി​​ന് വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ന​​ഗ​​ര​​സ​​ഭാ കോ​​ണ്‍​ഫ​​റ​​ന്‍​സ് ഹാ​​ളി​​ല്‍ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ല്‍ മ​​ന്ത്രി പി.​​സി. വി​​ഷ്ണു​​നാ​​ഥ് അ​​വാ​​ര്‍​ഡ് സ​​മ്മാ​​നി​​ക്കും. ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​മാ​​ന്‍ ജോ​​മി ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം​​പി, വി​​നു ജോ​​ബ് എം​​എ​​ല്‍​എ, സം​​വി​​ധാ​​യ​​ക​​നും ന​​ട​​നു​​മാ​​യ ജോ​​ണി ആ​​ന്‍റ​​ണി, ഗാ​​ന​​ര​​ച​​യി​​താ​​വ് വ​​യ​​ലാ​​ര്‍ ശ​​ര​​ത്ച​​ന്ദ്ര വ​​ര്‍​മ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

ഡോ. ​​റൂ​​ബി​​ള്‍ രാ​​ജ്, പി​​ന്ന​​ണി ഗാ​​യ​​ക​​ന്‍ എ​​ച്ച്. രാ​​ജേ​​ഷ്, ജോ​​മി ജോ​​സ​​ഫ് എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ജൂ​​റി​​യാ​​ണ് അ​​വാ​​ര്‍​ഡ് ജേ​​താ​​വി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. സ​​മ്മേ​​ള​​നാ​​ന​​ന്ത​​രം പി​​ന്ന​​ണി​​ഗാ​​യ​​ക​​ര്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന ‘എ​​ല്‍​പി​​ആ​​ര്‍ സാ​​യാ​​ഹ്നം’ സം​​ഗീ​​ത പ​​രി​​പാ​​ടി അ​​ര​​ങ്ങേ​​റും.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up