x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ള്‍ ക​​ത്തി​​ക്കു​​ന്ന​​ത് ത​​ട​​യ​​ണം


Published: July 3, 2026 07:31 AM IST | Updated: July 3, 2026 07:31 AM IST

ച​​ങ്ങ​​നാ​​ശേ​​രി: പാ​​ത​​യോ​​ര​​ങ്ങ​​ളി​​ലും പൊ​​തു​​സ്ഥ​​ല​​ങ്ങ​​ളി​​ലും പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ള്‍ വ്യാ​​പ​​ക​​മാ​​യി ക​​ത്തി​​ക്കു​​ന്ന​​തു ത​​ട​​യാ​​ന്‍ ന​​ഗ​​ര​​സ​​ഭ​​ക​​ളും പ​​ഞ്ചാ​​യ​​ത്തു​​ക​​ളും ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് സി​​റ്റി​​സ​​ണ്‍ സോ​​ഷ്യ​​ല്‍ സ​​ര്‍​വീ​​സ് യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഗു​​രു​​ത​​ര ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ള്‍​ക്കു കാ​​ര​​ണ​​മാ​​കു​​ന്ന​​തി​​നാ​​ലും അ​​ന്ത​​രീ​​ക്ഷ മ​​ലി​​നീ​​ക​​ര​​ണം വ​​ര്‍​ധി​​ക്കു​​ന്ന​​തി​​നാ​​ലും ജ​​ന​​കീ​​യ ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കാ​​ന്‍ അ​​ധി​​കാ​​രി​​ക​​ള്‍ മു​​ന്‍​കൈ​​യെ​​ടു​​ക്ക​​ണം.

ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ പ്രൈ​​വ​​റ്റ് സ്റ്റാ​​ൻ​​ഡു​​ക​​ളി​​ലും വ​​ഴി​​യോ​​ര​​ങ്ങ​​ളി​​ലും ന​​ഗ​​ര​​സ​​ഭാ ജീ​​വ​​ന​​ക്കാ​​ര്‍ പ​​ല​​പ്പോ​​ഴും ഇ​​ത്ത​​രം മാ​​ലി​​ന്യ​​ങ്ങ​​ള്‍ കൂ​​ട്ടി​​യി​​ട്ടു ക​​ത്തി​​ക്കു​​ന്ന​​ത് പ​​തി​​വാ​​ണ്. ഇ​​ത്ത​​ര​​ത്തി​​ല്‍ മാ​​ലി​​ന്യ​​ങ്ങ​​ള്‍ ക​​ത്തി​​ക്കു​​ന്ന​​തി​​ന് ഹ​​രി​​ത ട്രൈ​​ബ്യൂ​​ണ​​ലി​​ന്‍റെ വി​​ല​​ക്കു​​ള്ള​​താ​​ണ്. എ​​ന്നാ​​ല്‍, ചി​​ല സ്വ​​കാ​​ര്യ വ്യ​​ക്തി​​ക​​ളും ഇ​​ത്ത​​ര​​ത്തി​​ല്‍ പ്ലാ​​സ്റ്റി​​ക് ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള മാ​​ലി​​ന്യ​​ങ്ങ​​ള്‍ പ​​ര​​സ്യ​​മാ​​യി റോ​​ഡ​​രി​​കി​​ല്‍ ഇ​​ട്ട് ക​​ത്തി​​ക്കു​​ന്ന​​തും പ​​തി​​വാ​​ണ്. ഇ​​ത്ത​​ര​​ക്കാ​​ര്‍​ക്കെ​​തി​​രേ​​യും ക​​ര്‍​ശ​​ന ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

യോ​​ഗ​​ത്തി​​ല്‍ പ്ര​​സി​​ഡ​​ന്‍റ് ജോ​​സു​​കു​​ട്ടി നെ​​ടു​​മു​​ടി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​ഡ്വ. വി​​മ​​ല്‍​ച​​ന്ദ്ര​​ന്‍, ഡോ. ​​ബി​​ജു മാ​​ത്യു, അ​​ഡ്വ. തോ​​മ​​സ് ആ​​ന്‍റ​​ണി, മാ​​ത്യു ജോ​​സ​​ഫ്, റൗ​​ഫ് റ​​ഹീം, പി.​​എ​​സ്. ശ​​ശി​​ധ​​ര​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up