കെ. ബിനിമോൻ എംഎൽഎയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഭാസംഗമവും വൈജ്ഞാനിക സദസും എക്സലൻസ് അവാർഡ് വിതരണ സമ്മേളനവും കെ. ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടന
വൈക്കം: വൈക്കം നിയോജകമണ്ഡലത്തിലെ എസ് എസ് എൽസി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെയും വിവിധ മേഖലകളിൽ മികവു തെളിയിച്ച പ്രതിഭകളെയും ആദരിക്കുന്നതിനായി പ്രതിഭകൾക്ക് ആദരവും വൈജ്ഞാനിക സദസും സംഘടിപ്പിച്ചു.
വൈക്കം വെൽഫെയർ സെന്ററിൽ നടന്ന പ്രതിഭാസംഗമം കെ. ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. അഭിരുചിയുള്ള വിഷയങ്ങളിൽ പഠനം നടത്തി മികച്ച വിജയം കൈവരിക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കെ. ബിനിമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കരിയർ ഗുരു പി.ആർ. വെങ്കിടരാമൻ ക്ലാസ് നയിച്ചു.
യോഗത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ കെ. ബിനിമോൻ എംഎൽഎ എക്സലൻസ് അവാർഡ് നൽകി അനുമോദിച്ചു. മോഹൻ ഡി. ബാബു, പി.ഡി. ഉണ്ണി, നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, ബി. അനിൽകുമാർ, പോൾസൺ ജോസഫ്, കെ.കെ. മോഹനൻ, അക്കരപ്പാടം ശശി, എം. ഗോപാലകൃഷ്ണൻ, ജയ് ജോൺ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam