x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​പി വാ​ര്‍​ഡ് തു​റ​ക്കാ​തെ അ​റു​നൂ​റ്റി​മം​ഗ​ലം ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി


Published: July 3, 2026 07:27 AM IST | Updated: July 3, 2026 07:27 AM IST

അ​റു​നൂ​റ്റി​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം.

ക​ടു​ത്തു​രു​ത്തി: അ​റു​നൂ​റ്റി​മം​ഗ​ലം സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ കി​ട​ത്തി​ച്ചി​കി​ത്സാ​വി​ഭാ​ഗം പ്ര​വ​ര്‍​ത്തി​ക്കാ​താ​യി​ട്ട് ഒ​രു വ​ര്‍​ഷ​ത്തി​ലേ​റേ​യാ​യി. നാ​ട്ടി​ന്‍​പ്ര​ദേ​ശ​ത്ത് ഏ​തു​സ​മ​യ​ത്തും ചി​കി​ത്സ ല​ഭ്യ​മാ​യി​രു​ന്ന ആ​ശു​പ​ത്രി​യു​ടെ ഐ​പി വാ​ര്‍​ഡ് അ​ട​ച്ചു പൂ​ട്ടി​യ​തോ​ടെ സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളാ​ണ് ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.

ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ല്‍ ക​ടു​ത്തു​രു​ത്തി അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള ഏ​ക കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം അ​റു​നൂ​റ്റി​മം​ഗ​ലം സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി മാ​ത്ര​മാ​ണ്. വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ അ​നു​ബ​ന്ധ ചി​കി​ത്സ കേ​ന്ദ്ര​മാ​യി​ട്ടാ​ണ് വൈ​ക്കം മ​ണ്ഡ​ല​ത്തി​ലെ ത​ല​യോ​ല​പ്പ​റ​മ്പ് ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ക​ടു​ത്തു​രു​ത്തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ചി​കി​ത്സ​യ്ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി അ​റു​നൂ​റ്റി​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ണ്.

ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റാ​യി​രു​ന്ന ആ​ശു​പ​ത്രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്തി​യി​രു​ന്നു. പി​ന്നീ​ടാ​ണ് കു​ട്ടി​ക​ളു​ടെ വാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ 20 കി​ട​ക്ക​ക​ളു​ള്ള ഐ​പി വി​ഭാ​ഗം അ​ട​യ്ക്കു​ന്ന​ത്. സി​എ​ച്ച്‌​സി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കു​മ്പോ​ള്‍ നി​ല​വി​ലു​ള്ള ഐ​പി വി​ഭാ​ഗം നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ന്‍റെ ലം​ഘ​ന​മാ​ണി​തെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

ഇ​പ്പോ​ള്‍ വൈ​കു​ന്നേ​രം ആ​റി​നു ശേ​ഷം അ​ടി​യ​ന്ത​ര ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രെ കി​ലോ​മീ​റ്റ​റു​ക​ള്‍ ദൂ​രെ​യു​ള്ള പി​റ​വം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കോ, വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കോ കൊ​ണ്ടു​പോ​കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ചി​കി​ത്സ തേ​ടേ​ണ്ടി വ​രു​ന്ന നി​ര്‍​ധ​ന രോ​ഗി​ക​ള്‍​ക്ക് ഇ​തു വ​ലി​യ ബു​ദ്ധി​മു​ട്ടാ​കു​ക​യാ​ണ്.

ദി​വ​സം 300 ല​ധി​കം രോ​ഗി​ക​ള്‍ വ​രെ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ല്‍ നി​ല​വി​ല്‍ രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഉ​ള്‍​പ്പെ​ടെ നാ​ല് ഡോ​ക്ട​ര്‍​മാ​രാ​ണു​ള്ള​ത്. ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ക​ട്ടെ ഒ​രു ഡോ​ക്ട​ര്‍ മാ​ത്ര​മാ​ണു​ള്ള​ത്. നാ​ല് ന​ഴ്സു​മാ​ര്‍, ര​ണ്ട് ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ര്‍, ര​ണ്ട് ഫാ​ര്‍​മ​സി​സ്റ്റു​മാ​ര്‍, ര​ണ്ട് സെ​ക്ക​ന്‍​ഡ് ഗ്രേ​ഡ് അ​റ്റ​ന്‍​ഡ​ര്‍​മാ​ർ, ഒ​രു ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍ എ​ന്നി​വ​രാ​ണ് ഇ​വി​ടു​ത്തെ മ​റ്റു ജീ​വ​ന​ക്കാ​ര്‍. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി പു​തി​യ നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തി കി​ട​ത്തി​ച്ചി​കി​ത്സ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ആ​ശു​പ​ത്രി​യി​ലെ ഐ​പി വി​ഭാ​ഗം അ​ടി​യ​ന്ത​ര​മാ​യി തു​റ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ആ​വ​ശ്യം. രാ​ത്രി ഏ​ഴി​നു​ശേ​ഷം ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക​ളോ​ട് ഇ​വി​ടെ കി​ട​ത്തി ചി​കി​ത്സ ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് വി​ടും. പി​റ​വ​ത്തേ​ക്കോ, വൈ​ക്ക​ത്തേ​ക്കോ കൊ​ണ്ടു​പോ​കാ​ന്‍ പ​റ​യു​മ്പോ​ള്‍ പാ​വ​പ്പെ​ട്ട രോ​ഗി​ക​ള്‍​ക്ക് ഇ​ത്ര​ദൂ​രം എ​ത്ത​പെ​ടാ​നു​ള്ള സാ​മ്പ​ത്തി​കം ഉ​ണ്ടാ​കി​ല്ലെ​ന്ന് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന ഡ്രൈ​വ​ര്‍​മാ​ര്‍ പ​റ​യു​ന്നു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ നി​സ്സ​ഹാ​യ​രാ​യി നി​ല്‍​ക്കു​ന്ന രോ​ഗി​ക​ളെ കാ​ണു​മ്പോ​ള്‍ സ​ങ്ക​ടം വ​രു​മെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു.

രാ​ത്രി പി​റ​വം വ​രെ ഓ​ട്ടം പോ​കാ​ന്‍ 300-400 രൂ​പ കൊ​ടു​ക്കാ​ന്‍ ഇ​ല്ലാ​ത്ത​വ​രാ​ണ് കൂ​ടു​ത​ലും. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​ര്‍, ശ്വാ​സം മു​ട്ട​ലു​മാ​യി വ​രു​ന്ന വ​യോ​ധി​ക​ര്‍, മ​റ്റു രോ​ഗ​ങ്ങ​ളു​മൊ​ക്കെ​യാ​യി​ട്ടാ​ണ് രാ​ത്രി​യി​ല്‍ പ​ല​രു​മെ​ത്തു​ന്ന​ത്. ഇ​വ​രെ​യെ​ല്ലാം മ​റ്റു ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് കൊ​ണ്ടു പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up