Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress Protest

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ്; തീ​രു​മാ​ന​ങ്ങ​ൾ ഇ​ന്ത്യാ സ​ഖ്യ യോ​ഗ​ത്തി​നു​ശേ​ഷം

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ കോ​ൺ​ഗ്ര​സ്. ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. എ​സ്‌​ഐ​ആ​ർ ന​ട​പ​ടി​യി​ലൂ​ടെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​യ 13 കോ​ടി പേ​രെ തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ക സ​മി​തി പ്ര​മേ​യം പാ​സാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നും എ​സ്‌​ഐ​ആ​ർ ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ബു​ധ​നാ​ഴ്ച ചേ​രു​ന്ന ഇ​ന്ത്യാ സ​ഖ്യ യോ​ഗ​ത്തി​ന് ശേ​ഷ​മാ​യി​രി​ക്കും പ്ര​ഖ്യാ​പി​ക്കു​ക. സ​ഖ്യ​ത്തി​ലെ മ​റ്റ് ക​ക്ഷി​ക​ളു​മാ​യി ആ​ലോ​ചി​ക്കാ​തെ ഒ​റ്റ​യ്ക്ക് തു​ട​ർ​ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ക്കേ​ണ്ട​തി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് നി​ല​പാ​ടെ​ടു​ത്തു. ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​യ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളും നാ​ള​ത്തെ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യേ​ക്കും.

അ​തേ​സ​മ​യം ഇ​ന്ത്യാ സ​ഖ്യ​ത്തി​ലെ പ്ര​ധാ​ന നേ​താ​വാ​യ അ​ഖി​ലേ​ഷ് യാ​ദ​വ് നാ​ള​ത്തെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചു. പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ അ​ഖി​ലേ​ഷ് പ​ക​രം പ്ര​തി​നി​ധി​യെ അ​യ​യ്ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യു​മാ​യും സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലു​മാ​യും അ​ഖി​ലേ​ഷ് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

ത​മി​ഴ്നാ​ട്ടി​ലെ പ്ര​ധാ​ന ക​ക്ഷി​യാ​യ ഡി​എം​കെ​യെ സ​ഖ്യ​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​ന്ന കാ​ര്യ​വും ച​ർ​ച്ച ചെ​യ്യു​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു. ജ​നാ​ധി​പ​ത്യ​ത്തെ ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ക​ണ്ടു​നി​ൽ​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ജി​ജി തോം​സ​ൺ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലും പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി. ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് വി​ഷ​യം ഉ​ന്ന​യി​ച്ച​ത്.

Latest News

Corehub Up