Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Couples

Family Health

പങ്കാളി നിങ്ങളെ വഞ്ചിക്കുന്നുണ്ടോ? 'ഡിജിറ്റൽ ഡിറ്റക്‌ടിവ്' ആയി മാറുന്ന ദമ്പതികൾ

ഡി​ജി​റ്റ​ല്‍ ജീവിതത്തിലെ ഒ​രു 'ലൈ​ക്ക്' പങ്കാളികൾക്കിടയിൽ സം​ശ​യ​ത്തി​ന് ഇ​ട​യാ​ക്കാം. സു​ഹൃ​ത്തു​ക്ക​ളെ ടാ​ഗ് ചെ​യ്യു​ന്ന​ത് മു​ത​ല്‍ ഫോ​ട്ടോ​ ലൈ​ക്ക് ചെ​യ്യു​ന്ന​തുവ​രെ​യു​ള്ള സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ഗ​ങ്ങ​ളി​ല്‍ സം​ശ​യ​ങ്ങ​ളും ചോ​ദ്യ​ങ്ങ​ളും ഉ​യ​രുന്നതു സ്വാഭാവികം. 'മൈ​ക്രോ-​ചീ​റ്റിം​ഗ്' സം​ബ​ന്ധി​ച്ച ഉ​ള്ള​ട​ക്കം സോ​ഷ്യ​ല്‍ മീ​ഡി​യയിൽ ചർച്ചയാകാറുണ്ട്. പരസ്പരം സംശയിക്കപ്പെടുന്ന ദന്പതികൾ 'ഡി​ജി​റ്റ​ല്‍ ഡി​റ്റ​ക്‌ടിവ്' ആ‍യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

പ​ങ്കാ​ളി​യു​ടെ ഓ​ണ്‍​ലൈ​ന്‍ ജീ​വി​ത​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം എ​ത്ര​ത്തോ​ളം ന്യാ​യ​മാ​ണ്. ഒ​രു ബ​ന്ധ​ത്തി​ലെ തു​റ​ന്ന മ​ന​സി​നും അ​നാ​രോ​ഗ്യ​ക​ര​മാ​യ നി​രീ​ക്ഷ​ണ​ത്തി​നും ഇ​ട​യി​ലു​ള്ള രേ​ഖ എ​വി​ടെ​യാ​ണ് ന​മ്മ​ള്‍ വ​ര​യ്ക്കു​ക. അ​പ്പോ​ള്‍, വ​ഞ്ച​ന​യാ​യി ക​ണ​ക്കാ​ക്കു​ന്ന​ത് എ​ന്താ​ണ്, തുടങ്ങിയ ചോദ്യങ്ങൾ ഉയരാം. ഈ ​അ​തി​ജാ​ഗ്ര​ത ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്ന അവ​സ്ഥ​യി​ലേ​ക്കെത്തുമെന്നാണ് ആരോഗ്യവി​ദ​ഗ്ധ​ര്‍ സൂചിപ്പിക്കുന്നത്.

ത​ങ്ങ​ളു​ടെ പ​ങ്കാ​ളി​യു​ടെ ഓ​ണ്‍​ലൈ​ന്‍ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധാ​രാ​ളം പേ​രാ​ണ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ അ​ടു​ത്തെത്തു​ന്ന​ത്. പ​ങ്കാ​ളി​യു​ടെ ഒ​രു പോ​സ്റ്റി​ന് ലൈ​ക്ക്, ക​മന്‍റ് കി​ട്ടു​ക​യാ​ണെ​ങ്കി​ല്‍ അ​വ​ര്‍ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് ക​രു​താ​ന്‍ ക​ഴി​യു​മോ അ​വ​ര്‍ ത​ങ്ങ​ളു​ടെ മു​ന്‍ കാ​ല​ഘ​ട്ട​ത്തി​ലെ ഓ​ര്‍​മ​ക​ളു​മാ​യി ജീ​വി​ക്കു​ക​യാ​ണെ​ന്നു പ​റ​യാ​ന്‍ ക​ഴി​യു​മോ. ഓ​രോ ബ​ന്ധ​ത്തി​നും വ്യ​ത്യ​സ്ത​മാ​യ അ​തി​രു​ക​ള്‍ ഉ​ണ്ട്, ദ​മ്പ​തി​ക​ളു​ടെ അ​തി​രു​ക​ളാ​യി​രി​ക്കി​ല്ല അ​വി​വാ​ഹി​ത​രു​ടെ അ​തി​രു​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ ക​പ​ട​മു​ഖ​മു​ള്ള​വ​രു​ടേ​ത്.

മ​റ്റു​ള്ള​വ​രു​ടെ വീ​ഡി​യോ, അ​ല്ലെ​ങ്കി​ല്‍ ചി​ത്ര​ങ്ങ​ള്‍ ലൈ​ക്ക് ചെ​യ്യു​ക, അ​തി​ജാ​ഗ്ര​ത, അ​വി​ശ്വാ​സം തു​ട​ങ്ങി​യ 'മൈ​ക്രോ-​ചീ​റ്റിം​ഗ്' പെ​രു​മാ​റ്റ​ങ്ങ​ള്‍ അ​തി​ര്‍​വ​ര​ന്പു​ക​ള്‍ ലം​ഘി​ച്ചാ​ല്‍ ബ​ന്ധ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വി​ള്ള​ലു​ക​ള്‍ സം​ഭ​വി​ക്കാം. യു​വ​ത​ല​മു​റ​യ്ക്കി​ട​യി​ല്‍ ഇ​തു വ്യാ​പ​ക​മാ​ണ്.

Latest News

Corehub Up