പയ്യന്നൂര്‍ നഗരസഭയിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന എം.സി. മൊയ്തീന്‍കുട്ടിയും ഭാര്യ എം. ഖൈറുവും.
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഭാര്യയും ഭര്‍ത്താവും മത്സരരംഗത്ത്. സിപിഎം സ്ഥാനാര്‍ഥികളായി കൊറ്റിയില്‍ മത്സരിക്കുന്ന എം.സി. മൊയ്തീന്‍കുട്ടിയും തായിനേരി വെസ്റ്റില്‍ മത്സരിക്കുന്ന ഭാര്യ എം. ഖൈറുവുമാണ് ഈ ദമ്പതികള്‍. കന്നിയങ്കത്തിനായാണ് ദന്പതികൾ കച്ചമുറുക്കി ഇറങ്ങുന്നത്.
ജീവകാരുണ്യ പ്രവര്ത്തകന് കൂടിയായ പുഞ്ചക്കാട് സ്വദേശി മൊയ്തീന്‍കുട്ടി സിപിഎം കൊറ്റി ബ്രാഞ്ചംഗവും തായിനേരി സ്വദേശിനിയായ ഖൈറു തായിനേരി സെന്‍ട്രല്‍ ബ്രാഞ്ചംഗവുമാണ്. ഡ്രൈവറായ മൊയ്തീന്‍കുട്ടി മോട്ടോര്‍ തൊഴിലാളി യൂണിയന് നേതാവും ഐആര്‍പിസി വോളണ്ടിയറുമാണ്.
എഡിഎസ് വൈസ് പ്രസിഡന്റും മാതൃകാ കുടുംബശ്രീ പ്രസിഡന്റുമാണ് ഖൈറു.
Tags : Couples nattuvisesham local news